Mission News
Mission News
Tuesday, 25 Jul 2023 00:00 am
Mission News

Mission News

പ്രതിരോധകുത്തിവെപ്പെടുക്കാത്തതും ഭാഗികമായി മാത്രം കുത്തിവെപ്പ് ലഭിച്ചതുമായ എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഇ​ന്റ​ൻ​സി​ഫൈ​ഡ് മിഷൻ ഇന്ദ്രധനുഷ്-5.0(IMI 5.0) യജ്ഞം നടപ്പാക്കുന്നു. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന്‌ മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മിഷൻ ഇന്ദ്രധനുഷ് 5.0 ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടിയുടെ  അധ്യക്ഷതയിൽ ചേർന്നു.

ഏതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് വാക്സിൻ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധ്യമാകും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ശ്രദ്ധനൽകിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. മീസിൽസ് (അഞ്ചാം പനി), റുബല്ല എന്നിവയ്ക്ക് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​ന്റ​ൻ​സി​ഫൈ​ഡ് മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0 ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ 12 വ​രെ​ ആ​ദ്യ​ഘ​ട്ടവും  സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 16 വ​രെ​ രണ്ടാം ഘട്ടവും മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ർ ഒ​മ്പ​ത് മു​ത​ൽ 14 വ​രെ​ മൂ​ന്നാം ഘ​ട്ടവും ന​ട​ക്കും.

 വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കാ​ത്ത​തോ ഭാ​ഗി​ക​​മാ​യി മാ​ത്രം എ​ടു​ത്ത​തോ ആ​യ അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും​ വി​ധം വീ​ടു​വീ​ടാ​ന്ത​രം സ​ർ​വേ ന​ട​ത്തു​ക​യും ആ​രോ​ഗ്യ ബോ​ധ​വ​ത്കരണം ന​ൽ​കു​ക​യും ചെ​യ്യും.