Mission News
Mission News
Monday, 24 Jul 2023 18:00 pm
Mission News

Mission News


അങ്കമാലി : ആനപ്പാറ ഫാത്തിമ മാതാ പള്ളിയിലെ
മതബോധന വിഭാഗം കുട്ടികളുടെ മാതാപിതാക്കൾക്കായി പേരന്റിംഗ് സെമിനാർ നടത്തി.
വികാരി ഫാ. ബേസിൽ പുഞ്ചപ്പുതുശ്ശേരി സെമിനാർ ഉദ്ഘാടനം ചെയ്തു.
ട്രെയ്നറും മെന്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. സംതൃപ്തിയും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലാണ് മക്കൾ നല്ലവരായി മാറുന്നതെന്ന് അഡ്വ. ചാർളി പോൾ പറഞ്ഞു. മാതാപിതാക്കൾ പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാ കുഞ്ഞുങ്ങളെയും സ്വാധീനിക്കുന്നുണ്ട് . അതിനാൽ മാതാപിതാക്കളായിരിക്കണം കുട്ടികളുടെ മാതൃക.
ഹെഡ്മിസ്ടസ് അൽഫോൻസ ദേവസിക്കുട്ടി സ്വാഗതവും റീന നിക്കോളാസ് ചിറമേൽ നന്ദി പറഞ്ഞു.