Mission News
Mission News
Thursday, 20 Jul 2023 18:00 pm
Mission News

Mission News

കറുകുറ്റി;- സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ചാന്ദ്രദിനത്തോട് അനുബന്ധിച്ച്  'ചാന്ദ്ര ദർശൻ 2023' തുടക്കമായി. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീണ്ട് നില്ക്കുന്ന കുട്ടികളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഉൽഘാടനം കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ ശശികുമാർ നിർവ്വഹിച്ചു. പുതിയ പുതിയ പ്രവർത്തനത്തിലൂടെ മികവിൽ നിന്ന് മികവിലേക്ക് മുന്നേറുന്ന സ്ക്കൂളിലെ തന്റെ ഉൽഘാടന പ്രസംഗത്തിൽ ഗ്രാമത്തിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. യോഗത്തിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ  ഫാ.ജോണി ചിറയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. ഇന്ന് ഇവിടെയുള്ള കുട്ടികളിൽ ചെലരെങ്കിലും ഐ.എസ് ആർ.ഒ. പ്രവർത്തിക്കാൻ ഇടവരട്ടെ എന്ന് ജോണിയച്ചൻ ആശംസിക്കുകയും അദ്ധ്യാപകരുടേയും കുട്ടികളുടേയും സർഗാ നുകതയെ പ്രശംസിക്കുകയും ചെയ്തു. കറുകുറ്റി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി മേരി ആന്റണി ഇത്തരം ന്യൂതന പ്രവർത്തനത്തെ തന്റെ ആശംസയിലൂടെ അഭിനന്ദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ.സെബാസ്റ്റുൻപൈനാടത്ത് വളരെ നന്നായി ഒരുക്കിയ പരിപാടി കുട്ടികളിൽ ശാസ്ത്ര ബോധം ഉണർത്തുമെന്ന് അഭിപ്രായപ്പെട്ടു. വിവിധ ചാർട്ടുകൾ, ഉപഗ്രഹ മോഡലുകൾ, വീഡിയോ പ്രദർശനങ്ങൾ, ആകാശവിസ്മയ കാഴ്ചകൾ ഇവയെല്ലാം ഒരുക്കിയിരിക്കുന്നു. അദ്ധ്യാപകരായ ശ്രീ.വിൽമോൻ പി. വർക്കി, ശ്രീ. വർഗ്ഗീസ് വി.റ്റി., ശ്രീ വിജയകൃഷ്ണൻ എ. ജി., ശ്രീമതി ജിഫി സി.എല്യാസ് എന്നിവർ കുട്ടികളെ ഒരുക്കി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി വിദ്യാ മാർട്ടിൻ സ്യാഗതവും സ്റ്റാഫ് സീനിയർ അസിസ്റ്റന്റ് ശ്രീമതി സിൻസി ജെ. തലക്കോട്ടൂർ നന്ദിയും അറീയിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത സ്ക്കുളുകളിൽ നിന്ന് കുട്ടികൾക്ക് കാണുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രദർശനം കാണുവാൻ വരുന്ന വിദ്യാർത്ഥികൾക്ക് യാത്രാച്ചെലവും ലഘു ഭക്ഷണവും ആ കർഷകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. മുൻകൂട്ടി അറിയിച്ച് പ്രദർശനം കാണാവുന്നതാണ്.