Mission News
Mission News
Friday, 21 Jul 2023 00:00 am
Mission News

Mission News

നിവേദനം നൽകി അങ്കമാലി മുനിസിപ്പൽ മാർക്കറ്റിലെ ശോചനീയാവസ്ഥയും അനധികൃത കയ്യേറ്റങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അങ്കമാലി മുനിസിപ്പൽ ചെയർമാനും മുനിസിപ്പൽ സെക്രട്ടറിക്കും അങ്കമാലി മർച്ചൻസ് അസോസിയേഷനും,അങ്കമാലി വ്യാപാരി വ്യവസായ സമിതിയും,അങ്കമാലി മുനിസിപ്പൽ മാർക്കറ്റിലെ കച്ചവടക്കാരും, സംയുക്തമായി നിവേദനം നൽകി. സ്വകാര്യ വ്യക്തികൾക്ക് മുൻസിപ്പൽ മാർക്കറ്റിലേക്ക് പ്രവേശന ഒരുക്കിയിരിക്കുന്ന നിയമവിരുദ്ധ പ്രവേശനങ്ങൾ ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കണം2 എത്രയും പെട്ടെന്ന് മുനിസിപ്പൽ മാർക്കറ്റിൽ സ്ലോട്ടർ ഹൗസ് സ്ഥാപിക്കണം3 മുനിസിപ്പൽ മാർക്കറ്റിലെ പാർക്കിംഗ് ഏരിയ കോൺക്രീറ്റ് ചെയ്തു വൃത്തിയാക്കണം 4 മുനിസിപ്പൽ മാർക്കറ്റിലേക്ക് ശുദ്ധജലംകൂടുതൽ ലഭ്യമാക്കണം5 മുനിസിപ്പൽ പ്രദേശത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ മാംസ മത്സ്യ സ്ഥാപനങ്ങളും അടിയന്തിരമായി അടച്ചുപൂട്ടണം,6 വഴിയോര കച്ചവടക്കാർക്ക് പ്രത്യേക സ്ഥലം നിർദ്ദേശിച്ചു കൊടുക്കണം,7 മുനിസിപ്പൽ മാർക്കറ്റിലെ കാനകളുടെ മുകളിൽ ഇട്ടിരിക്കുന്ന പഴയ സ്ലാബുകൾ മാറ്റി സ്ഥാപിക്കണം,8 മാർക്കറ്റ് ലേലം ചെയ്യുന്ന വ്യക്തി മാർക്കറ്റിൽ എത്തുന്ന ചെറുകിട വ്യാപാരികളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കുന്നത് നിയന്ത്രിക്കണം,9 മുനിസിപ്പൽ മാർക്കറ്റിലെ ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു തെരുവ് വിളക്കുകളും വേണ്ടപോലെ റിപ്പയർ ചെയ്തു പ്രവർത്തന യോഗ്യമാക്കണം, ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം അങ്കമാലി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഡാൻഡി കാച്ചപ്പള്ളി,ജനറൽ സെക്രട്ടറി ശ്രീ ബിജു പൂപ്പത്ത്,ട്രഷറർ ശ്രീ ഡെന്നിപോൾ, വൈസ് പ്രസിഡണ്ട് ശ്രീ ജോണി കുര്യാക്കോസ് ശ്രീ ലൂയിസ് പി. ഓ ,അങ്കമാലി വ്യാപാരി വ്യവസായ സമിതി പ്രസിഡണ്ട് ശ്രീ എം ജെ ബേബി, ജനറൽ സെക്രട്ടറി ശ്രീ ജെറി പൗലോസ് സെക്രട്ടറി ശ്രീ പോൾ കെജോസഫ് എന്നിവർ സംയുക്തമായി അങ്കമാലി മുൻസിപ്പൽ ചെയർമാൻ ശ്രീ മാത്യു തോമസിനും,അങ്കമാലി മുനിസിപ്പൽ സെക്രട്ടറിക്കും,നിവേദനം നൽകി.