
ആലുവ: കരുമാല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ ഇടനിലം പട്ടികജാതി കോളനി ഭാഗത്ത് പഞ്ചായത്ത് റോഡ് പൊളിച്ച് സ്വ കാര്യ വ്യക്തി നിർമിക്കുന്ന പാലം നിർമാ ണത്തിൽ വൻ അഴിമതി. പാലം പണി പൂ ർത്തികരിക്കുന്നതോട് കൂടി കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണ് ഇവിടെ നട ക്കുവാൻ പോകുന്നത്. എറണാകുളം കേ ന്ദ്രമായുള്ള റിയൽ എസ്റ്റേറ്റ് സംഘം തങ്ങ ൾക്കുള്ള 55 സെന്റ് സ്ഥലത്തേക്ക് പാലം നിർമിക്കുന്നതോടെ സമീപത്തുള്ള ആല ങ്ങാട് പഞ്ചായത്തിലെ ഏക്കറ് കണക്കിന് വരുന്ന ഭൂമി തുച്ചമായ വിലക്ക് വാങ്ങി വ ൻ തുകക്കും വിറ്റഴിക്കുവാനുള്ള തന്ത്രമാ ണ് പാലം പണിക്കു പിന്നിൽ. 2013 ൽ കോ ൺഗ്രസ് ഭരണ സമിതിയുടെ കാലത്തും ക ഴിഞ്ഞ സി.പി.എം. ഭരണ കാലത്തും പാ ലം നിർമിക്കാൻ അനുവാദം ചോദിച്ച് അ പേക്ഷ സമർപ്പിച്ചങ്കിലും രണ്ട് ഭരണ സമി തിയും സ്വകാര്യ വ്യക്തിക്ക് അനുമതി നൽ കിയില്ല. പാലം വരുന്നത് പ്രദേശത്തെ പട്ടി കജാതി വിഭാഗത്തിൽപ്പെട്ടജനങ്ങളെ പ്ര തികൂലമായി ബാധിക്കുകയും തോട്ടിലെ നീരൊഴുക്ക് തടസപെടുകയും ഇത് വെള്ള പൊക്കത്തിനു കാരണമാകും. 2018 ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ ന ഷ്ടം സംഭവിച്ച പ്രദേശം കൂടിയാണിത്. പെരിയാറിന്റെ പ്രധാനപ്പെട്ട കൈവഴിയി ലാണ് ഈ പാലം വരുന്നത് എന്നതിനാൽ പെരിയാറിലുണ്ടാകുന്ന ചെറിയ ജലനിരപ്പ് ഉയർച്ച പോലും ഇതിലൂടെ ഉള്ള ഒഴുക്ക് ത ടസപെടുന്നതിനു കാരണമാകും. ഇതുവ ഴി പ്രദേശത്ത വീടുകളി ൽ വെള്ളം കയറു ന്ന അവസ്ഥവരും. ഇതു മുന്നിൽ കണ്ടാ ണ് മുൻ ഭരണ സമിതികൾ പാലം നിർമാ ണത്തിന് അനുമതി നിഷേധിച്ചത്. എന്നാ ൽ നിലവിലെ പഞ്ചായത്തു പ്രസിഡന്റ് ഭൂ മാഫിയക്കു വഴങ്ങുകയായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിർദ്ദിഷ്ട വാ ർഡിലെ ജനപ്രതിനിധിയുടെ ഭൂമി കച്ചവട ക്കാരനായ ഭർത്താവിനെ സമീപിച്ച് 25 ല ക്ഷത്തിൽ കച്ചവടം ഉറപ്പിച്ച ശേഷം പഞ്ചാ യത്ത് കമ്മറ്റിയിൽ തീരുമാനമെടുക്കാതെ സെക്രട്ടറിയെ സ്വാധീനിച്ച് അനുവാദം ന ൽകുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉ യർന്നിരിക്കുന്ന ആരോപണം. നിർമാണ ത്തിന്റെ മറവിൽ പൈലിംങ്ങിന് കുഴിയെ ടുത്ത ലോറിക്കണക്കിന് മണ്ണ് ബക്രീദ് ദി നത്തിൽ കടത്തിയതിന്റെ ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട് പ്രദേശത്തെ പാവപ്പെട്ട പട്ടികജാതി വിഭാ ഗം ജനങ്ങളിൽ നിന്ന് എതിർപ്പ് ഉയരാതി രിക്കാൻ പ്രദേശത്തെ പ്രധാപ്പെട്ട വീട്ടമ്മ ക്ക് വില കൂടിയ ഐഫോൺ സമ്മാനിച്ച തായും പാർട്ടി മെമ്പറായ സ്ത്രീക്ക് നിർമാ ണ പ്രവർത്തിയുടെ സൂപ്പർവൈസർ ജോ ലി നൽകുകയും ചെയ്തിട്ടുണ്ട് നിർമാണ പ്രവർത്തിക്ക് ഒത്താശ ചെയ്ത പഞ്ചായ ത്ത് സെക്രട്ടറിക്ക് പ്രത്യുപകാരമായി ഭൂമാ ഫിയയി ലക്ഷങ്ങൾ നൽകുകയും സ്വന്തം ജില്ലയിലെ ഇഷ്ടപ്പെട്ട പഞ്ചായത്തിലേക്ക് പ്രസിഡന്റ് ഒരു മന്ത്രിയെ സ്വാധീനിച്ച് സ്ഥ ലം മാറ്റം സംഘടിപ്പിക്കുകയും ചെയ്തു. ഇ ടതു ഭരണ സമിതിയിലെ വൈസ് പ്രസിഡ ന്റോ മറ്റ് ഇടത് അംഗങ്ങളാരുതന്നെ അറി യാതെയാണ് പ്രസിഡന്റിന്റെയും പാർട്ടി പ്രാദേശിക നേതാവായ ഭർത്താവിന്റെയും നേതൃത്തിൽ 25 ലക്ഷത്തിന്റെ ഇടപാട് നട ന്നിട്ടുള്ളത്. കമ്യൂണിസ്റ്റ്കാരിയായ പ്രസി ഡന്റിന്റെ മകളുടെ വിവാഹത്തിന് ലക്ഷ ങ്ങൾ ചില വഴിച്ച് പഴയിടം നമ്പൂതിരിയെ ക്കൊണ്ട് ആർഭാട സദ്യ നടത്തിയതും പാ ർട്ടിക്ക് അകത്തും പുറത്തും വൻ വിവാദ മായിക്കെയാണ് പുതിയ അഴിമതിക്കഥ പുറത്തുവന്നിരിക്കുന്നത്. പാലം നിർമാണ ത്തിൽ വൻ അഴിമതി ആരോപിച്ച് കോ ൺഗ്രസ് നേതാവ് എ.എം. അലിയുടെ നേ തൃത്വത്തിൽ യു.ഡി.എഫ് വിവിധ സമര പ രിപാടികളുമായി രംഗത്തുണ്ട്. അഴിമതി യുമായി ബന്ധപെട്ട് വിജിലൻസിനെ സമീ പിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സിപിഎം പ്രതിസന്ധിയിലായിരി ക്കുകയാണ്. പാർട്ടിയിൽ പ്രസിഡന്റിനെ എതിർക്കുന്ന ഒരു വിഭാഗം അഴിമതി അ ന്വേഷിക്കണമെന്നാവശ്യപെട്ട് ജില്ലാ കമ്മ റ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി ന ൽക്കുന്നതിന് തീ രുമാനിച്ചിരിക്കുകയാ ണ്. ഭരണ സമിതിയിൽ ഒരംഗമുള്ള ബി ജെപി ഇതിനെതിരെ പ്രതികരിക്കാത്തത് ഇവർ തമ്മിലുള്ള അന്തർധാരയുടെ ഭാഗ മാണെന്ന ചർച്ച സജീവമാണ്.