
എറണാകുളം : കണ്ണമാലി പുത്തൻതോട് ബീച്ചിലെ കടൽക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ 200 ഓളം വരുന്ന കുട്ടികളുമായി ജിയോ ബാഗും മണൽ നിറച്ച് തീരദേശവാസികൾക്ക് സഹായമായി.
പുത്തൻതോട് മുതൽ ബീച്ച് റോഡ് വരെയുള്ള ടെട്രാപോഡ് ഭിത്തി നിർമാണം ഇപ്പോഴും എങ്ങും എത്താതെ നിൽക്കുന്ന ഈ അവസരത്തിൽ കുട്ടികളുടെ സഹായം തീരദേശവാസികൾക്ക് വളരെ ഗുണകരവുമാണന്നും,
ജിയോബാഗുകള്‍ സ്ഥാപിക്കുന്ന ജോലികളും മണല്‍വാട ശക്തിപ്പെടുത്തലും കൊണ്ട് താത്കാലിക പരിഹാരം മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും,സർക്കാർ ഉറപ്പു നൽകിയ പോലെ നവംബർ ഒന്നിന് മുമ്പ് ഭിത്തി നിർമാണം ഉടൻ പൂര്‍ത്തിയാക്കൻ വേണ്ട നടപടി ചെയ്യണമെന്ന് ചെല്ലാനം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് വാർഡ് മെമ്പർ ബെൻസി ജൂഡ് പറഞ്ഞു.
കണ്ണമാലിയില്‍ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ക്യാംപുകളിലും ജനങ്ങള്‍ താമസിച്ചുവരുന്നു. സര്‍ക്കാര്‍ അനുമതിയോടെ ഈ പ്രദേശത്തും ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇറിഗേഷന്‍ വകുപ്പും സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
കുട്ടികളെ വിവിധ കോളേജുകളിൽ നിന്ന് ഏകോപിപ്പിച്ച് പുത്തൻതോട് കടപ്പുറത്ത് വിവിധ ഗ്രൂപ്പുകളായി തിരിച്ച് തീരദേശവാസികളുടെ സഹായത്തോടുകൂടി പ്രവർത്തനം നടത്താൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്ന് കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി ചെയർമാൻ ഡോ. അനൂപ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.
കേരള കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ആദർശ്, മേജർ രാജേഷ്, സ്മൈൽ ഫൗണ്ടേഷൻ ചെയർമാൻ ജോർജ് തോമസ്, ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിപിൻകുമാർ, ഡോ. ബിന്ദു, കേരള പോലീസ് ഉദ്യോഗസ്ഥർ, എൻസിസി & എൻഎസ്എസ് വളണ്ടിയേഴ്സ്മാർ തുടങ്ങിയവർ നേതൃത്വം നൽകി.