Mission News
Mission News
Thursday, 13 Jul 2023 18:00 pm
Mission News

Mission News


അങ്കമാലി: മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിൽ  വിജയോത്സവം 2023  സംഘടിപ്പിച്ചു. കഴിഞ്ഞ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം കരസ്ഥമാക്കിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിജയാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബ്രദർ .ഡോ.വർഗീസ് മഞ്ഞളി CST അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എല്ലാ കുട്ടികൾക്കും ട്രോഫി വിതരണം ചെയ്തു.
ഹെഡ്മിസ്ട്രസ് സോണിയ വർഗീസ് ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയ രാധാകൃഷ്ണൻ ,പി.ടി.എ പ്രസിഡൻറ് നിക്സൺ ലൂയീസ് ,മദർ പി.ടി.എ പ്രസിഡൻറ് ധന്യ ,സീനിയർ അധ്യാപിക സാലി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ബ്രദർ ആൻറണി ജോസഫ് CST എന്നിവർ പ്രസംഗിച്ചു. PTA ,മാനേജ് മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്തിലാണ് അനുമോദന യോഗം സംഘടിപ്പിച്ചത്.