Mission News
Mission News
Monday, 10 Jul 2023 00:00 am
Mission News

Mission News


  മറുനാടനെതിരായ കേസുമായി ബന്ധപ്പെട്ട് പ്രതിയല്ലാത്ത മാധ്യമപ്രവർത്തകന്റെഫോൺ പിടിച്ചെടുത്ത നടപടിയാണ് ഹൈക്കോടതി വിമർശനത്തിനിടയാക്കിയത്.എന്താടിസ്ഥാനത്തിലാണ് പ്രതിയല്ലാത്ത ആളുടെ ഫോൺ പിടിച്ചെടുത്തതെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി പോലീസിനോട് ചോദിച്ചു.മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂണാണ് എന്ന കാര്യം കോടതി ഓർമ്മിപ്പിച്ചു. നടപടികൾ പാലിക്കാതെ ഫോൺപിടിച്ചെടുക്കരുതെന്നും പ്രതിയല്ലാത്ത ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമെന്നും കോടതിപോലീസിനോട് ചോദിച്ചു.ഇത്തരത്തിൽ മുഴുവൻ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോ എന്നും കോടതി പോലീസിനോട് ചോദിച്ചു.കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷാജൻ സ്കറിയയെ പിടികൂടാൻ സാധിക്കാത്തത് പോലീസിൻറെ വീഴ്ചയാണെന്ന് ബഹുമാനപ്പെട്ട കോടതി നിരീക്ഷിക്കുകയുണ്ടായി.
    മറുനാടന്റെ ചാനൽ ഓഫീസിൽ ജൂലൈ നാലിന് നടത്തിയ റൈഡിൽ 25 ഓളം കമ്പ്യൂട്ടറുകളും നാല് ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു.മാത്രമല്ല അവിടെ ജോലി ചെയ്തിരുന്നവരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ മാധ്യമപ്രവർത്തകനായ ശ്രീ വിശാഖൻ നൽകിയ ഹർജിയിലാണ് പോലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത് 

       റിപ്പോർട്ടർ:  സാജു തറനിലം