
വയനാട് : ശ്രീകൃഷ്ണനുമായുള്ള യുദ്ധത്തിൽ ബാണാസുരന്റെ കരം അറ്റു വീണ പ്രദേശം എന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് വയനാട് വെള്ളമുണ്ടയിലെ കരുവണശ്ശേരി . ഏകദേശം 1400 വർഷത്തോളം പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്ന കരുവ
ണശ്ശേരിയിലുണ്ടായിരുന്ന ചതുർ
ബാഹുമബാഹു ശ്രീമഹാവിഷ്ണു
ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടത്തി
ൽ നശിക്കുകയും സ്വ
ത്തുക്കൾ കൊള്ളയടിക്കപ്പെടുകയും
ചെയ്തു. അതിനുശേഷം അവിടെ യഥാവിധിയുള്ള പൂജാകർമ്മങ്ങൾ ഒന്നും നടന്നിട്ടില്ല.
പഴശിരാജാവിന്റെ സൈ
ന്യാധിപനായ തലക്കര ചന്തുവിന്റെ
പിൻതലമുറക്കാരായ
കരുവണശ്ശേരി കുറിച്യതറവാടിന്റെ
ഉടമസ്ഥതയിലാണ് ക്ഷേത്രാവശി
ഷ്ടം അടങ്ങിയ ഈ ഭൂമി നിലവിലുള്ളത് .
പ്രസ്തുത ക്ഷേത്രം ഭക്തജനങ്ങളും വേദശില ട്രസ്റ്റും ചേർന്ന്
പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു .
2023 ജൂലൈ 13 ന് (1198 മിഥുനമാസം 28 ) പകൽ 12.15 നും 12.30 നും ഇട
യിലുള്ള ശുഭ മുഹൂർത്തത്തിൽ മുടിപ്പിലാപ്പിള്ളി ഇല്ലത്ത് ശ്രീവാസുദേവൻ സോമയാജിപ്പാടിന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്കുശേഷം , പ്രശസ്ത സിനിമാ സം
വിധായകൻ ശ്രീ രാമസിംഹൻ ക്ഷേത്രത്തിൻറെ ശിലാ
സ്ഥാപനം നടത്തും .
നിരവധി സംന്യാസി പ്രമുഖരും , സാമുദായിക
നേതാക്കളും , സാംസ്കാരിക നേതാക്കളും സന്നിഹിതതായിരി
ക്കും.ഇന്ത്യയിലെ തന്നെ ആദ്യത്തെ സാളഗ്രാമപ്രതിഷ്ഠയായിരിക്കും ഇവിടെ
നടക്കുക.
ഈ ക്ഷേത്രത്തിൽ പ്രതനിഷ്ഠയോ
ടു കൂടി വിഗ്രഹത്തിൽ അഭിഷേകം
ചെയ്യുവാനുള്ള അവസരം ഉണ്ടായി
രിക്കും.പരിസരവാസികയാ പത്തു പരുഷ
ന്മാരെയും, പത്തു സ്ത്രീകളെയും
പുജാകർമ്മങ്ങൾ പഠിപ്പിക്കുകയും
അവർക്ക് പൂജ ചെയ്യുവാനുള്ള അവസരം നൽക്കുന്നതുമായിരിക്കും. ക്ഷേത്രത്തിലെ സായം സന്ധ്യാ സമയത്തെ
ദീപാരാധന നടത്തുന്നത് സ്ത്രീകൾ
ആയിരിക്കും.
പത്മശ്രീ ചെറുവയൽ രാമൻ , ഒ. ആർ കേളു എംഎൽഎ മാനന്തവാടി, അഡ്വ: ടി സിദ്ദിഖ് എംഎൽഎ കൽപ്പറ്റ ,ഐസി ബാലകൃഷ്ണൻ എംഎൽഎ സുൽത്താൻബത്തേരി , ശ്രീമതി : പി കെ ജയലക്ഷ്മി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ നിർവാഹക സമിതി അംഗം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി , മാനന്തവാടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി ദീക്ഷിതാമൃത ചൈതന്യ, മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി , തുടങ്ങി വിവിധ പ്രഗൽഭരും പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും