Mission News
Mission News
Thursday, 06 Jul 2023 18:00 pm
Mission News

Mission News

അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ആധുനിക ഗ്യാസ് ക്രിമറ്റോറിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഒരു കോടി 7 ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തും സംയുക്തമായി ഫണ്ട് ചെലവഴിച്ച് നിര്‍മ്മിച്ച ഗ്യാസ് ക്രിമറ്റോറിയമാണ് 07/07/2023 തീയതിയില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഉല്ലാസ് തോമസ് തുറന്ന് കൊടുത്തത്. വളരെ ചെങ്കുത്തായ പ്രദേശത്ത് പൊതുശ്മശാനത്തിന്‍റെ നിര്‍മ്മാണത്തിന് വേണ്ടി 75 ലക്ഷം രൂപയോളം സിവില്‍ വര്‍ക്കുകള്‍ക്ക് മാത്രമായി ചെലവഴിക്കേണ്ടി വന്നു. ഗ്രാമപഞ്ചായത്ത് 34 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപയും ചെലവഴിച്ചു. കാട് പിടിച്ച് കിടക്കുന്ന ശ്മശാനത്തിന്‍റെ സ്ഥലത്തേക്ക് വഴി ഉണ്ടായിരുന്നില്ല. ആയതിനാല്‍ വാഹനങ്ങള്‍ പോകുന്നതിന് വഴി നിര്‍മ്മിച്ചാണ് ശ്മാശനത്തിന്‍റെ പണി പൂര്‍ത്തികരിച്ചിട്ടുള്ളത്. ശ്മശാനം തുറന്ന് കൊടുത്തതിന് ശേഷമുള്ള പൊതുചടങ്ങില്‍ വികസനകാര്യ ചെയര്‍പേഴ്സണ്‍ ശ്രീ.ടി.ആര്‍ മുരളി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പി.യു ജോമോന്‍ അദ്ധ്യക്ഷത വഹിച്ചു. ടെല്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. കെ.കെ ഷിബു പ്രസ്തുത ചടങ്ങല്‍ മുഖ്യഅതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മനോജ് മുല്ലശ്ശേരി,  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുമാരി ബില്‍സി.പി.ബിജു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീമതി.റെജി വര്‍ഗ്ഗീസ്, ശ്രീ.ടിജോ ജോസഫ് , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ബിജു കാവുങ്ങ, മറ്റ് പഞ്ചായത്ത് അംഗങ്ങളായി ശ്രീ.എം.എം ഷൈജു, ശ്രീമതി.വിജയശ്രീ സഹദേവന്‍, ശ്രീമതി. ജയ ഫ്രാന്‍സിസ്, ശ്രീമതി.ശ്രുതി സന്തോഷ്, ശ്രീ.ലൈജു ആഗസ്റ്റിന്‍, ശ്രീമതി. മേരി ജോണി. ശ്രീ. വര്‍ഗ്ഗീസ് മാണിക്യത്താന്‍, ശ്രീമതി. റിജി ഫ്രാന്‍സിസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.സാംസണ്‍ ചാക്കോ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.നീതു അനു, അയ്യമ്പുഴ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ശ്രീ.എം.സി ജോസ്, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീ.പി.സി പൌലോസ്, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീ.രവി പ്ലാപ്പിള്ളി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ശ്രീ.കെ.ഒ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ.സി മണികണ്ഠന്‍ നന്ദി പറഞ്ഞു.