Mission News
Mission News
Wednesday, 05 Jul 2023 18:00 pm
Mission News

Mission News

കറുകുറ്റി;_ സ്റ്റാർ ജീസ്സസ് ഹൈസ്കൂളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വരെ അഭിനന്ദിച്ച് വിജയാഘോഷം നടന്നു. പി.ടി.എ.പ്രസിഡന്റ് ശ്രീ മാർട്ടിൻ പുതുശ്ശേരി അദ്ധ്യക്ഷനായ യോഗത്തിൻ സ്ക്കൂൾ മാനേജർ ഫാ.ജെയ്സൻ ചിറേപ്പടിയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർച്ചയായ പത്താം വർഷവും നൂറ് ശതമാനം വിജയം കൈവരിച്ചതിനുള്ള നന്ദി അവർ രേഖപ്പെടുത്തി. 2023 ലെ എസ്.എസ്.എൻ.സി. 43 കുട്ടികളാണ് എഴുതിയത് അതിൽ 14 പേർക്ക് ഫുൾ A+ ലഭിച്ചു എന്നത് എടുത്ത് പറയാവുന്ന കാര്യമായി പി.ടി.എ.പ്രസിഡന്റ് തന്റെ അദ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.  പരീക്ഷ എഴുതിയ കുട്ടികളിൽ നാലിൽ ഒരാൾക്ക് ഫുൾ എ+ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചതിന് പിന്നിൽ അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും എല്ലാറ്റിനും ഉപരി വിദ്യാർത്ഥികളുടെ കഠിന പങ്കുണ്ടെന്ന് ഹെഡ്മാസ്റ്റർ ഫാ.ജോണി ചിറയ്ക്കൽ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ഫുൾ A+ നേടിയ മിടുക്കരായ വിദ്യാർത്ഥികളെ മാനേജർ ഫാ. ജെയ്സൻ ചിറേപ്പടിയ്ക്കലച്ചനും എക്സൈസ് ഓഫീസർ ശ്രീ സിദ്ധിഖ് സാറും സമ്മാനങ്ങൾ നല്കി. പി.ടി.എ.പ്രസിഡന്റ് ശ്രീ മാർട്ടിൻ പുതുശ്ശേരി അദ്ധ്യക്ഷ പ്രസംഗത്തിൽ എല്ലാവരേയും അഭിനന്ദിച്ചു. ശ്രീമതി സിൻസി ജെ തലക്കോട്ടൂർ നന്ദി പറഞ്ഞു. ലഘു ഭക്ഷണവും പരിപാടികളും ഉണ്ടായിരുന്നു.