Mission News
Mission News
Wednesday, 05 Jul 2023 00:00 am
Mission News

Mission News

.കൊച്ചി.. കേരള രാഷ്ട്രീയത്തിലെ വിപ്ലവ ഇതിഹാസം സഖാവ് കെ.ആർ.ഗൗരിയമ്മയുടെ 105 മത് ജനമ്ദിനം  JSS എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.ജനമ്ദിന സമ്മേളനവും അന്നദാനവും പാർട്ടി സെന്റെർ അംഗം അഡ്വ.സുനിത കെ വിനോദ് ഉൽഘാടനം ചെയ്തു. കേരള ജനതക്ക് എന്നും മുതൽ കൂട്ടായതും മറക്കാനാവാത്തതും ആയ ഭൂപരിഷ്കരണ നിയമം പോലെയുള്ള ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയ ജനകീയ നേതാവ് ആയിരുന്നു ഗൗരിയമ്മയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സുനിത കെ വിനോദ്‌  പറഞ്ഞു.വർഷകാല കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തീരദേശവാസികൾക്കുംപാവപ്പെട്ടവർക്കും സൗജന്യ റേഷനും  ഭക്ഷ്യകിറ്റും നാല്കാണമെന്ന് സമ്മേളനം സർക്കാരിനോട് ആവിശ്യപെട്ടു.എറണാകുളം പാലാരിവട്ടം മാമംഗലം മരിയൻ ഭവൻ സേനഹാലയത്തിൽ അന്നദാനം നടത്തി.പരിപാടികൾക്ക് ജില്ല പ്രസിഡന്റ് വി.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ.ബിജു സ്വാഗതം പറഞ്ഞു. സെന്റർ അംഗം അഡ്വ.കെ.വി.ഭാസി ഗൗരിയമ്മയെ ആ അനുസ്മരിച്ചു. ആർ. എസ്.പെക്ട്രാ ടെക്‌നികൽ സൊലൂഷൻ മാനേജിങ് ഡയറക്ടർ ശ്രീ ഹാഫിസ് പറങ്ങോടത്തു മുഖ്യപ്രഭാഷണം നടത്തി. ഗോപാലകൃഷ്ൻ. റജിഷ്‌കുമാർ .ഗിരിജ.രാജു. തുടങ്ങിയവർ സംസാരിച്ചു.