Mission News
Mission News
Monday, 03 Jul 2023 18:00 pm
Mission News

Mission News

 

ലണ്ടൻഃ സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി  പ്രവാസി ലീഗൽ  സെൽ  യൂ.കെ. ചാപ്റ്റർ നടത്തുന്ന വെബ്ബിനാർ ഇന്ന് നടക്കും. ഇന്ത്യൻ സമയം എട്ട് മണിക്കാണ് വെബ്ബിനാർ. യൂ.കെ. യിലേക്ക് കുടിയേറിയ നൂറുകണക്കിന് നഴ്സുമാർ ഉൾപെടെ തൊഴിൽ തട്ടിപ്പിനിരയായ നിരവധിയായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വെബ്ബിനാർ നടത്തുന്നത്. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജി ഡി.ബി. ബിനു ഉൽഘാടനം നടത്തുന്ന ചടങ്ങിൽ കേരള ബാർ കൗൺസിൽ സെക്രട്ടറി അഡ്വ. ജോസഫ് ജോൺ മുഖ്യാതിഥി ആയിരിക്കും. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ജോസ് എബ്രഹാം, യൂ.കെ. ചാപ്റ്റർ കോഡിനേറ്റർ അഡ്വ. സോണിയ സണ്ണി തുടങ്ങിയവർ വെബ്ബിനാറിനു നേതൃത്വം നൽകും. സൂമിൽ നടക്കുന്ന ചടങ്ങിന്റെ ലിങ്ക് മീറ്റിങ് ഐഡി 89272287086, പാസ് കോഡ് 115008.