
*അങ്കമാലി : നഗരസഭാ പ്രദേശങ്ങളിലും ബസ് സ്റ്റാന്റുകൾ ഉൾപ്പടെയുള്ള പട്ടണ വഴിയോരങ്ങളിലും തീരുവുനായ് ശല്ല്യം രൂക്ഷമായി. ഇക്കാരണത്താൽ സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വഴിയാത്രക്കാരും പ്രദേശവാസികളും ഏറെ ഭീതിയിലാണ് **
*ഇന്നലെ നഗരസഭ 9-)o വാർഡ് (വളവഴി) നിവാസിയായ മുണ്ടാടൻ എം.ജെ പോളിയുടെ പറമ്പിൽ വളർത്തിയിരുന്ന 40-ഓളം കോഴികളെയും 10-ഓളം കളഹത്തിനെയും 6-ഓളം തെരുവ് നായകൾ കടിച്ചുകൊന്നു. ഇവയെ തിന്നു തീർത്തു കൊണ്ടിരിക്കെ വിവരമറിഞ്ഞ് ആളുകൾ ഓടിക്കൂടുന്നത് കണ്ടാണ് നായകൾ സ്ഥലം വിട്ടത്. ചുറ്റുംമതിലോട് കൂടിയ പറമ്പിൽ ചാടി കയറിയാണ് തെരുവ് നായകൾ ഈ ഭീകര വിളയാട്ടം നടത്തിയത്.*
*തെരുവ് നായ ശല്ല്യം കണക്കിലെടുത്ത് നഗരസഭയും സർക്കാരും സത്വര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് മുനിസിപ്പൽ വാർഡ് കൗൺസിലർ വിൽസvൺ മുണ്ടാടൻ ആവശ്യപ്പെട്ടു. ജൈവ മാലിന്യ സംസ്കരണത്തിനും തെരുവ് നായ ശല്ല്യം പരിഹരിക്കുന്നതിനും നഗര സഭാ ബജറ്റിൽ തുകയൊന്നും വകയിരുത്തിയിട്ടില്ലെന്നും ഇത് തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.