Mission News
Mission News
Sunday, 02 Jul 2023 18:00 pm
Mission News

Mission News

നെടുമ്പാശേരി - മലദ്യാരത്തിനുള്ളിലും അടിവസ്ത്രത്തിൽ അതിവിദഗ്ധമായൊളിപ്പിച്ചും കൊണ്ടുവന്ന 70 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി
മലേഷ്യയിൽ നിന്നും വന്ന യാത്രക്കാരനാണ് നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാംസ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. ഇത് കണ്ടെടുത്തശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 521 ഗ്രാം സ്വർണം ഒളിപ്പിച്ചതും കണ്ടെത്തിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തിന്റെ ഭാഗമാക്കി തുന്നി പിടിപ്പിക്കുകയായിരുന്നു . മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ്‌ സ്വർണം കൊണ്ടുവന്നത്