Mission News
Mission News
Sunday, 02 Jul 2023 18:00 pm
Mission News

Mission News

സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.

കടമക്കുടി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും, രാജഗിരി ഔട്ട്റീച്ചിൻ്റെയും ആഭിമുഖ്യത്തിൽ ആലുവ ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, കടമക്കുടി ഗ്രാമപഞ്ചായത്ത്, കടമക്കുടി സെന്റ്. അഗസ്റ്റിൻ ദേവാലയം എന്നിവരുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.
ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ  ഡോ. ഗ്രീഷ്മ, പി.ർ.ഓ ജോബി ജോസ് എന്നിവർ നേതൃത്വം നൽകി. വാർഡ് മെമ്പർ ശ്രീ. ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ച യോഗം കടമക്കുടി സെന്റ് അഗസ്റ്റിൻസ്  പള്ളി വികാരി ഫാ. അഗസ്റ്റിൻ വട്ടോളി ഉദ്ഘാടനം നിർവഹിച്ച് പോസ്റ്റർ പ്രകാശനം നടത്തി. രാജഗിരി ഔട്ട് റീച്ച് സീനിയർ ഡെവലപ്മെന്റ്‌ ഓഫിസർ രഞ്ജിത്ത് ഉദയഭാനു ,പകൽ വീട് കോ-ഓർഡിനേറ്റർ റീന ജോസ് മണവാളൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ ആൽഡ്രിൻ പോൾ, ആൻമരിയ സണ്ണി, ബീമാ എം.എൻ (ശാന്തിഗിരി കോളേജ് വഴിത്തല), റയാൻ റിൻ്റോ, ജിഫിൻ വർഗീസ്, സിന്ദ്ര സന്തോഷ്, ആൽഫിയാ മഹിൻ, മെൽവിൻ ബാബു (ഭാരത് മാതാ കോളജ് ചൂണ്ടി), വൃന്ദ ജയചന്ദ്രൻ (മാർ. അഗസ്റ്റിനോസ്, രാമപുരം) എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 120 പേർ  പങ്കെടുത്തു.