Mission News
Mission News
Friday, 30 Jun 2023 00:00 am
Mission News

Mission News

*അങ്കമാലി:  ദേശീയ പാതയിൽ കറുകുറ്റി അരീയ്ക്കൽ  ജംഗ്ഷനിൽ നിന്നും വേർതിരിയുന്ന പള്ളിയങ്ങാടി റോഡിന്റെ ആരംഭത്തിലാണ് ഈ പൊതു വിഷയത്തിൽ അതീവ ജാഗ്രതയും കർശന നിയന്ത്രണ നടപടികളും ആവിഷ്കരിച്ചിട്ടുള്ളത്.   ഇവിടെ  തുടർച്ചയായി നടന്നിരുന്ന  മാലിന്യം നിക്ഷേപം  മൂലം ഇതിനെതിരെ   ഗ്രാമ  പഞ്ചായത്ത്  മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.  കൂടാതെ റസിഡന്റ്സ് അസോസിയേഷനുകൾ ഒരു മുന്നറിയിപ്പ് ബോർഡ് കൂടി സ്ഥാപിച്ചിരിക്കുകയാണ്. ഇതേ തുടർന്ന്  കഴിഞ്ഞ  ഏതാനും  ദിവസത്തിനുള്ളിൽ  ഇവിടെ സ്ഥാപിച്ചിട്ടുള്ള  ക്യാമറയിലൂടെ ചില മാലിന്യ   നിക്ഷേപകരെ  കണ്ടത്തി നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തുഷ്ടിയിലാണ്  പ്രദേശവാസികൾ. സർക്കാരിന്റെ  കർശന ഉത്തരവ്  ഉള്ളതുകൊണ്ട് ഗ്രാമ  പഞ്ചായത്തും  പോലീസും  ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാവുന്നതല്ല; മാത്രമല്ല സർക്കാർ  പിഴ ചുമത്തുന്നത് 10,000/-  രൂപ മുതൽ 25,000/- രൂപ വരെയാണ്. പിഴ 10,000/- രൂപയാണ്. അതുകൊണ്ട് എല്ലാവരും പൊതുസ്ഥലങ്ങളിൽ  മാലിന്യ നിക്ഷേപം  അനുവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രതയും കർശന ഇടപെടലുകളും നടത്തണമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കട്ടുന്നു.*