Mission News
Mission News
Wednesday, 28 Jun 2023 18:00 pm
Mission News

Mission News

 

അങ്കമാലി :അഖിലേന്ത്യാ കിസാൻ സഭ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർഷിക സമൃദ്ധി പദ്ധതി കിസാൻ സഭ ജില്ലാ സെക്രട്ടറി  കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടാൻ എല്ലാ പ്രദേശത്തും കാർഷിക കൂട്ടായ്മകൾ ഉയർന്നു വരണം എന്ന് കെ എം ദിനകരൻ അഭിപ്രായപ്പെട്ടു.സർക്കാരിന്റെ എല്ലാവരും കൃഷിയിലേയ്ക്ക് , ഓണത്തിന് ഒരു മുറം പച്ചക്കറി എന്നീ പദ്ധതികൾ ഉൾക്കൊണ്ടാണ് കിസാൻ സഭ ഇങ്ങനെ ഒരു പദ്ധതി വിഭാവനം ചെയ്തത്. അങ്കമാലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഈ രീതിയിൽ  ഉടൻ  കൃഷി ആരംഭിക്കും.

സി പി ഐ അങ്കമാലി മണ്ഡലം  സെക്രട്ടറി എം മുകേഷ്,
കിസാൻ സഭ അങ്കമാലി മണ്ഡലം സെക്രട്ടറി ടി ഡി വിശ്വനാഥൻ പ്രസിഡന്റ് എം.എസ്. ചന്ദ്രബോസ്, CPI മണ്ഡലം കമ്മിറ്റി അംഗമായ ഒ ജി കിഷോർ, ബി കെ എം യു മണ്ഡലം പ്രസിഡന്റ് പി പി സണ്ണി, വാർഡ് മെമ്പർ ശാരദ ഉണ്ണികൃഷ്ണൻ , സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എം എ ഓമന  ലോക്കൽ കമ്മിറ്റി അംഗങ്ങളായ  ഷൺമുഖൻ, ഗോകുൽ ദേവ് , ധന്യ രാജേഷ് , ആന്റോ തോട്ടുങ്കൽ എന്നിവർ പങ്കെടുത്തു.