Mission News
Mission News
Wednesday, 28 Jun 2023 18:00 pm
Mission News

Mission News


കൊച്ചി നഗരത്തിൽ ഇടപ്പള്ളി , പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ഇവിടെയെല്ലാം ഫ്ലൈ ഓവറുകൾ പണി തിട്ടും, ഗതാഗതക്കുരുക്കിന് യാതൊരു കുറവുമില്ല. എന്ന് മാത്രമല്ല അരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത് മൂന്നു മണിക്കൂറോളം സമയം വേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിൽ -വരുന്ന മൂന്ന് വർഷത്തിനുള്ളിൽ നിത്യേന ഒരു ലക്ഷം വാഹനങ്ങൾ കടന്നുപോകാനുള്ള സാധ്യതയാണ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ കണക്കുകൂട്ടുന്നത്.നിലവിൽ കുണ്ടന്നൂർ ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട്  അഞ്ച് ദേശീയപാതകളാണ് കിടക്കുന്നത്.കുണ്ടന്നൂർ -തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ -അങ്കമാലി ബൈപ്പാസ് എന്നിവ ഇതുമായി ബന്ധിപ്പിക്കുന്നതോടെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏഴ് ദേശീയപാതകൾ ആകും അരൂർ ഇടപ്പള്ളി പാതയുമായി ചേരാൻ പോകുന്നത് .ഇതെല്ലാം ഉൾക്കൊള്ളാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ആറുവരിയിൽഏകദേശം 18 കിലോമീറ്റർ നീളത്തിൽ ആകാശപാത വേണമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ കണക്കുകൂട്ടൽ. എറണാകുളം ജില്ലയിലെ പദ്ധതികളുടെ അവലോകനയോഗത്തിൽ ദേശീയപാത അതോറിറ്റി ഈ നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ടെന്നും ഇതിനുള്ള ഡി പി ആർ ഉടൻ തയ്യാറാക്കപ്പെടും എന്നുമാണ് എൻഎച്ച് അതോറിറ്റി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് ഇന്ത്യയുടെ റോഡ് നെറ്റ്വർക്ക് വളർച്ച കഴിഞ്ഞ 9 വർഷത്തിനിടെ 59% ആണ് .കാത്തിരിക്കാം കൊച്ചിക്കാർക്ക് ആകാശപാതയിലൂടെ ഉള്ള ഒരു സഞ്ചാരത്തിനായി
                      റിപ്പോർട്ടർ : സാജു തറനിലം