Mission News
Mission News
Monday, 19 Jun 2023 00:00 am
Mission News

Mission News

വായന പുലരി തുടങ്ങി.........    കറുകുറ്റി:_  സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ കുട്ടികൾ രാവിലെ സ്ക്കൂളിൽ എത്തിയാൽ ഉടനെ കഥകൾ കവിതകൾ ചിത്രകഥകൾ ഇവ വായിക്കുന്നതിന്  വായനമൂല അണിഞ്ഞൊരുങ്ങി ഇതിന്റെ ഉൽഘാടനം കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ ശശികുമാർ നിർവ്വഹിച്ചു. യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ മാർട്ടിൻ പുതുശ്ശേരി അദ്ധ്യക്ഷനായിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്ക്കൂളിൽ നിന്ന് വിരമിച്ച മുൻ മലയാള അദ്ധ്യാപകൻ ശ്രീ തോമസ് ക്കുട്ടി റ്റി.ജെ. ക്ലാസ്സെടുത്തു. വായന ദിനത്തോട് ചേർന്ന് കുട്ടികൾ വായിച്ച പ്രസിദ്ധ എഴുത്ത്കാരുടെ പുസ്തകത്തിന്റെ പുറം താൾ മൽസരവും വായന മൽസരവും നടന്നു. യോഗത്തിൽ ഹെഡ് മാസ്റ്റർ ഫാ.ജോണി ചിറയ്ക്കൽ സ്വാഗതവും ശ്രീ വിൻ മോൻ പി. വർക്കി നന്ദിയും പറഞ്ഞു. ശ്രീമതി വിദ്യാ മാർട്ടിൻ കുട്ടികൾക്ക് വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.