Mission News
Mission News
Saturday, 17 Jun 2023 18:00 pm
Mission News

Mission News

ചാലക്കുടി: ചാലക്കുടി ആനമല ജംഗ്ഷനിലെ സർക്കാർ മദ്യ വില്പന കേന്ദ്രത്തിലേക്ക് മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗും, ടൂ വീലർ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളുടെ ബാഹുല്യവും കാരണം ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന പതിനായിരക്കണക്കിനാളുകൾ ദുരിതത്തിലാവുകയാണ്, പ്രധാന പാതയിൽ യിൽ നിന്നും നിശ്ചിത അകലം നിയമത്തിൽ കാണിക്കുന്നുണ്ടെങ്കിലും അങ്ങോട്ട് ഇത്രയും അധികംവാഹനങ്ങൾ കൊണ്ട് പോകുകയും പാർക്കിംഗും അസാധ്യമാണ്, ഈ വാഹനങ്ങൾ ദേശീയപാതക്ക് സമാനമായ പ്രധാന പാതയിലാണ് തടസങ്ങൾ ഉണ്ടാക്കുന്നത്, വിപണന കേന്ദ്രത്തിലേക്ക് ഉള്ള പാതയോടു ചേർന്നുള്ള വീട്ടുകാരുടെ സ്വെരം നശിച്ചിട്ട് നാളുകളായ് സ്ത്രീകളടക്കമുള്ള ആളുകൾക്ക് ഭയം മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ല ഇതിനെതിരെ പരാതികൾ നിരവധി നൽകിയെങ്കിലും എല്ലാം വെറും ബധിരകർണങ്ങളിലാണ് പതിഞ്ഞിട്ടുള്ളത് ചാലക്കുടി യെ സംബന്ധിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ ഇത്തരം വിപണന കേന്ദ്രങ്ങൾ ഉണ്ടായിട്ടും ജനങ്ങളെ മനപൂർവ്വം ബുദ്ധിമുട്ടിക്കുക എന്നത് സർക്കാർ നയം ആണെന്ന ധാരണയിലാണ് ജനവാസ മേഖലയിൽ ഇപ്പോഴുള്ള മദ്യവില്പനകേന്ദ്രം പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നതും.