
കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തെ കുച്ചു വിലങ്ങിട്ടാൽ അഴിമതിയും തട്ടിപ്പുകളും പൊതു സമൂഹം അറിയില്ല എന്നുള്ളത് വെറും വ്യാമോഹം മാത്രമാണെന്ന് അജിതാജയ് ഷോർ, ഏഷ്യാനെറ്റിലെ വനിതാ മാധ്യമ പ്രവർത്തക ക്കും,, ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കും എതിരെ സർക്കാർ തലത്തിലും പാർട്ടി സൈബർ തലത്തിലും നടത്തുന്ന ആക്രമണങ്ങളും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിച്ചു വായടപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസം കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യ സംവിധാനത്തിനും ഭരണകൂടത്തിനും ഭൂഷണമല്ല ഇതേ മാധ്യമങ്ങളാണ് ഭരണത്തിലെത്താൻ നിങ്ങളെ സഹായിച്ചതെന്ന കാര്യം വിസ്മരിക്കരുത്, മാധ്യമ പ്രവർത്തകരുടെ പക്ഷം ജനാധിപത്യപരം മാത്രമാണ്, അവർ അവർക്കറിയുന്ന കാര്യം പൊതു സമൂഹത്തെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത് അതവരുടെ കടമയും ജോലിയും അവകാശവുമാണ്, ഇവിടെ ഇപ്പോൾ നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്, ഇതിനെതിരെ MJ wu, സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചുരുക്കുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായ് കൂടിയ സംസ്ഥാന കമ്മറ്റിയിൽ സംഘടനയുടെ ആശങ്കയും പ്രതിഷേധവും മുഖ്യമന്ത്രിക്കും സംസ്ഥാന ഗവർണർക്കും നൽകാൻ യോഗത്തിൽ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻ്റ്, അജിത ജയ് ഷോർ
അറിയിച്ചു.
റിപ്പോറട്ടർ : സാജു തറ നീലം