Mission News
Mission News
Saturday, 10 Jun 2023 18:00 pm
Mission News

Mission News

 

നെടുമ്പാശ്ശേരി :  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ   ലക്ഷദീപിലെ തീർത്ഥാടകർ - ഉൾപ്പെടെ  413 ഹാജി മാർ  ഇന്ന്  ( തിങ്കൾ)   യാത്ര തിരിക്കും.    രാവിലെ 11.30 ന്  സൗദി എയർലൈൻസിന്റെ എസ് വി 3783 നമ്പർ വിമാനത്തിൽ 144 പുരുഷന്മാരും 269  വനിതകളുമാണ്   ഇന്ന് യാത്ര തിരിക്കുന്നത്.   ഇതിൽ 164 പേർ ലക്ഷ ദീപിൽ നിന്നുള്ളവർ ഇന്നത്തെ വിമാനത്തിൽ യാത്ര തിരിക്കും. തമിഴ് നാട്ടിൽ നിന്നുള്ള മൂന്നു വനിതകളുമുണ്ട്.

ലക്ഷദീപിൽ നിന്നു 19 വയസുള്ള മുഹമ്മദ് മുസവ്വിർ എന്ന യുവാവും  ..
യാത്ര തിരിക്കുന്നുണ്ട്.
ലക്ഷ ദീപിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന് യാത്രാ മംഗളങ്ങൾ നേരുന്നതിന്  ലക്ഷദീപ് എം പി  മുഹമ്മദ് ഫൈസൽ ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു.  വൈകീട്ട്   ജെബി മേത്തർ എംപി യും    സംസ്ഥാന സ്റ്റീൽ കോർപ്പറേഷൻ ചെയർമാർ ഷരീഫ് മരയ്ക്കാരും ക്യാമ്പ് സന്ദർശിച്ചു.    സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം  സഫർ എ കയാൽ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,    ഹജ്ജ് കോ-ഓഡിനേറ്റർ  ടി കെ സലീം,  ഹജ്ജ് സെൽ ഓഫീസർ  എം.ഐ ഷാജി,    ജസീം സി പി   , ഷബീർ മണക്കാട്  എന്നിവർ സ്വീകരിച്ചു.
ദീർഘകാലമായി ക്യാമ്പിൽ ഹജ്ജ് സേവനം നടത്തിവരുന്ന വോളന്റിയർ അബ്ദുൾ ഖാദറും ഇതേ വിമാനത്തിൽ ഹജ്ജ് കർമ്മത്തിനായി യാത്ര തിരിക്കുന്നുണ്ട്.