Mission News
Mission News
Wednesday, 07 Jun 2023 18:00 pm
Mission News

Mission News

 

നെടുമ്പാശ്ശേരി :     ലക്ഷദീ പിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി യാത്ര തിരിക്കുന്ന ഹജ്ജ് തീർത്ഥാടകരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി തുറമുഖത്ത് . സ്വീകരിച്ചു.

ലക്ഷദീപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ കെ.പി മുത്തുകോയ  , ഡോ. സാദിഖ്   ഒഫിഷ്യൽസുകളായ  എച്ച് എം ഷംസുദീൻ, എൻ. മുസ്തഫ, ഹസ്സൻ കോയ എന്നിവരുടെ നേതൃത്വത്തിലെത്തിയ തീർത്ഥാടക സംഘത്തെ  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു വേണ്ടി   നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതലയുള്ള ഹജ്ജ് കമ്മിറ്റിയംഗം സഫർ എ ഖയാൽ, ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റർ ടി.കെ. സലീം ഹജ്ജ് സെൽ ഓഫീസർ എം.ഐ ഷാജി എന്നിവർ സ്വീകരിച്ചു.

എം വി കോറൽസ് കപ്പലിൽ കിൽത്താനി, ചെത്തിലത്ത്, കൽപ്പേനി, അന്ത്റോത്ത് തുടങ്ങി ദ്വീപുകളിൽ നിന്നുള്ളവരാണ് ഇന്നലെത്തിയത്.    കവരത്തി, കടമത്ത് , അമിനി ദ്വീപുകളിൽ നിന്നുള്ളവർ എം.വി ലഗൂൺ കപ്പലിൽ രണ്ട് ദിവസം മുൻപ് തന്നെ കൊച്ചിയിലെത്തിയിരുന്നു. മിനി കോയി ദീപിലുള്ള ഹാജിമാർ മറ്റൊരു കപ്പലിൽ കൊച്ചിയിലെത്തിയിട്ടുണ്ട്. 86 പുരുഷന്മാരും 77 സ്ത്രീകളുമടക്കം ലക്ഷദീപിൽ നിന്നുള്ള 163 ഹജ്ജ് തീർത്ഥാടകരാണ്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്രതിരിക്കുന്നത്.. ഇവരെ സഹായിക്കുന്നതിനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഒരു വളന്റിയറും ഇവരോടൊപ്പം യാത്ര തിരിക്കുന്നുണ്ട്.

ഈ മാസം 12നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ലക്ഷ ദീപിലെ ഹാജിമാരും ഹജ്ജുമ്മ മാരും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്നത്.