Mission News
Mission News
Sunday, 04 Jun 2023 18:00 pm
Mission News

Mission News

എസ്എൻഡിപി യോഗം ആലുവ യൂണിയൻ യൂത്ത്മൂമെന്റ്,  സൈബർ സേന, വനിതാ സംഘം യൂണിയൻ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിനോട് അനുബന്ധിച്ച്..  അദ്വൈതാശ്രമത്തിൽ വച്ച് " പ്രകൃതിയാണ് ജീവൻ  പ്രകൃതിയിലാണ് ജീവൻ " എന്ന് പ്രോഗ്രാം നടത്തി.. ആലുവ യൂണിയൻ യൂത്ത്മൂവ്മെന്റ്  പ്രസിഡണ്ടും, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിൻ സെക്രട്ടറിയുമായ ശ്രീ.അമ്പാടി ചെങ്ങമനാട്  യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആലുവ യൂണിയൻ പ്രസിഡണ്ട് ശ്രീ.വി സന്തോഷ് ബാബു അവർകൾ  യോഗം ഉദ്ഘാടനം ചെയ്തു.  യോഗത്തിൽ  സ്വാമി. പ്രബോധ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ രാമചന്ദ്രൻ പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ. പി. ആർ. നിർമ്മൽ കുമാർ, സൈബർ സേന എറണാകുളം ജില്ല ജോ. കൺവീനർ ശ്രീ. ജഗൽ ജി ഈഴവൻ,  യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം,സൈബർ സേന കമ്മിറ്റിയംഗം കോമളകുമാർ,  കമ്മിറ്റി അംഗങ്ങളായ ഷാൻ ഗുരുക്കൾ, അനീഷ് ഇടയപ്പുറം, ജിനിൽ ചാലാക്കൽ, ഷാജി ഊരക്കാട്,വിനോദ് ഊരക്കാട്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു...  വിവിധ ശാഖയിൽ നിന്നും ശാഖ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൗൺസിലർ ശ്രീ. അനിത്ത് മുപ്പത്തടം  സ്വാഗതവും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.