Mission News
Mission News
Friday, 02 Jun 2023 18:00 pm
Mission News

Mission News

കോഴിക്കോട്: വന്യമൃഗങ്ങളുടെ ശല്യങ്ങളാലും പ്രകൃതി ദുരിതങ്ങളാലും പൊറുതിമുട്ടിയിരിക്കുന്ന മലബാർ ജനതയുടെ മേൽ ഉള്ള കടന്ന് കയറ്റമാണ് ചക്കിട്ടപ്പാറ ഖനനത്തിന് വീണ്ടും അനുമതി നൽകിയിരിക്കുന്നതെന്നും അതിനെ ജീവൻ ത്യജിച്ചും പ്രതിരോധിക്കുമെന്ന് മലബാർ പീപ്പിൾസ് ഫോറം ഏകകണ്ഠമായി പ്രഖ്യാപിച്ചു. പരിസ്ഥിതി ലോല പ്രദേശമായ ചക്കിട്ടപ്പാറയിലെ ഖനനം ചില സാങ്കേതിക പരിസ്ഥിക വിഷയങ്ങളുമായി നിർത്തിവച്ചിരുന്നെങ്കിലും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില വ്യവസായ ഗ്രൂപ്പുകളും മറ്റ് ചില രാഷ്ട്രീയ പാർട്ടികളും കൂടി സുപ്രിം കോടതിയെ യഥാർത്ഥ വിഷയങ്ങൾ മറച്ചു വച്ചു കൊണ്ട് തെറ്റിദ്ധരിപ്പിച്ച് വീണ്ടും ഖനനാനുമതി വാങ്ങിയത് മലബാർ ജനതയെ ഒന്നടങ്കം ആശങ്കപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്, ഈ തീരുമാനത്തിനെതിരെ  പൊതു സമൂഹത്തിൻ്റെ പൂർണ പിന്തുണയോടെ ഇത്തരം മാഫിയകൾക്കെതിരെ ശക്തമായ പ്രതിഷേധ സമരപരിപാടികൾ ആരംഭിക്കാൻ ഹോട്ടൽ നളന്ദയിൽ വച്ച് ഒരു സമിതിയെ നിശ്ചയിക്കുകയും ഈ സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും ശ്രീ സണ്ണി തോമസ് മുഖ്യരക്ഷാധികാരിയായും പ്രസിഡൻ്റായി ശ്രീ പി.ഒ, ജേക്കബും ഉത്ഘാടനം ചെയ്ത യോഗത്തിൽ ജനറൽ സിക്രട്ടറി രാമദാസ് വേങ്ങേരി മുഖ്യ പ്രഭാഷണം നടത്തി, ജോസ് മേമാടൻ, ഡെയ്സി ജോസ്, മുരളി കൂരാച്ചുണ്ട്, പി.ടി, ശ്രീമതി, ഇല്യാസ് മുഹമ്മദ്, കെ., എന്നിവരും സംസാരിച്ചു, ഈ സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന മുഖ്യമന്ത്രി, ഇൻഡ്യൻ പ്രസിഡൻ്റ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അടിയന്തരമായി ഒരു ഹർജി നല്കാനും യോഗത്തിൽ തീരുമാനമായി.