Mission News
Mission News
Wednesday, 31 May 2023 00:00 am
Mission News

Mission News

അങ്കമാലി: അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങളുടെ മോഷണം നിത്യസംഭവമായി കൊണ്ടിരിക്കുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് റെയിൽവേ സ്റ്റേഷന് സമീപം MJ ടവർ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്നKL 41 C8502 എന്ന ബൈക്കാണ് മോഷണം പോയത്, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് വിപണനവും കൈമാറ്റവും പതിവാണ് സമീപമുള്ള വിവിധ ഓഫിസുകളിലേക്ക് പോകുന്നതിനായ് പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഇങ്ങനെ മോഷ്ടാക്കൾ നിരീക്ഷിച്ച് കടത്തികൊണ്ട് പോകുന്നത്, മയക്കു മരുന്ന് കരിയർമാരാണ് അധികവും ഇങ്ങനെ വാഹനങ്ങൾ മോഷ്ടിച്ച് കൊണ്ട് പോയിട്ട് ദിവസങ്ങൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിച്ച് പോകാറുമുണ്ട്, അങ്കമാലി പോലീസ് പരിധിയിൽ ഇത്തരം കാര്യങ്ങൾ കണ്ട് പിടിക്കാനും നിയമ നടപടികൾക്ക് രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും സേനാബലത്തിൻ്റെ കുറവ് മൂലം ഇത്തരം പ്രവർത്തനങ്ങൾ നടക്കാത്തതും മോഷണ പരമ്പര വർദ്ധിക്കാൻ കാരണമായിട്ടുണ്ട്,