
ലഖ്നൗവിലാണ് സംഭവം. ഓട്ടോറിക്ഷയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ഈ സമയം, ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാര്യയും 3 മക്കളും സഹോദര പുത്രിയും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഇവർക്കിടന്നിരുന്ന മുറിയിലാണ് ഇ റിക്ഷയുടെ ബാറ്ററികൾ കുത്തിയിട്ടിരുന്നത്. ഇതിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം, പ്രാഥമിക കൃത്യങ്ങൾക്കായി പുറത്ത് പോയിരുന്നതിനാൽ ഭർത്താവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും നാല് കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് കുട്ടികളും യുവതിയും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.