Mission News
Mission News
Wednesday, 10 May 2023 00:00 am
Mission News

Mission News

MDF - "എന്റെ സ്വപ്ന വേദി " യുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം ഹോട്ടൽ ക്ലാസ്സിക്‌ ഓഡിറ്റോറിയത്തിൽ വച്ചു 11-05-2023 രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെ പ്രഥമ രൂപീകരണ യോഗം നടത്തപെടും.
  യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ പി. ഡി. പയസ് അധ്യക്ഷത വഹിക്കും.
  മൈ ഡ്രീം ഫോറം ദേശീയ ചെയർമാൻ ഡോക്ടർ ജോർജ് തോമസ് ഉത്ഘാടനം നിർവഹിക്കും.
  " ജനറേറ് ഇന്ത്യ " എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് ആരംഭിക്കുന്ന ഡ്രീം ഫോറം കേരളത്തോടൊപ്പം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ യിലെ മുഴുവൻ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും തുടക്കംകുറിച്ചുകൊണ്ടുള്ള ചർച്ചകൾ നടത്തിവരുകയാണ്.
ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിച്ചു ജനാതിപത്യ, മതേതരത്യാ, ഫെഡറൽ ആശയങ്ങൾ പ്രചരിപ്പിക്കുവാനും രാജ്യത്തിന്റെ പദവിയും അന്തസ്സിന് മാതൃകയായി അഴിമതി രഹിത ഭരണം നടപ്പിൽ വരുത്തുവാനും, ഇന്നവേറ്റീവ് ഇൻകം ജനറേഷൻ പദ്ധതികളിലൂടെ യുവാക്കൾക്കും വനിതകൾക്കും മുൻഗണനാ നേട്ടം കൈവരിക്കുക, സമസ്ത മേഘലകളിലും ദീർഘ വീക്ഷണത്തോടെ വികസനം, പ്രകൃതി സംരക്ഷണം, സമ്പൂർണ ടൂറിസം വികസനം എന്നിവ യിലായിരിക്കും ഡ്രീം ഫോറം മുഖ്യമായും പ്രാമുഗ്യം നൽകുന്നത്.
    എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ മേരി മെറ്റിൽഡ, രഷാധികാരി മൌലാന ബഷീർ, ദക്ഷിണ ഇന്ത്യ യിലെ ഇരുമ്പ് ഉരുക്കു വ്യവസായ കമ്പനി മാനേജിങ് ഡയറക്ടർ പി. വി. ജോസ് ഉക്ക്രു, അഡ്വക്കേറ്റ് ശ്യാം ടി മാത്യു, ശ്രീമതി അജിത ജയ് ഷോർ അലി തങ്ങൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
   എറണാകുളം ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജെ. ജോമി, കൊച്ചിൻ കോര്പറേഷൻ പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സ്ൺ, തൃക്കാക്കര മുൻസിപ്പൽ കൗൺസിലർ ഷാന അബു, കെ കെ പ്രമീള, ആയിഷ തൃശൂർ, മോഹൻ ഐസക്, ശിവദാസ് പൂളത്തുടി, സ്റ്റാൻലി പൗലോസ്, ജേക്കബ് പൊന്നൻ, സന്തോഷ്‌ വാമനപുരം, അബ്ദുൾ ഖാദർ, വി. സനൽ കുമാർ, ശ്രീഹരി എസ് പിള്ള, സോഫിയ ഷെരീഫ്, ടി കെ ശാരതമ്മ, കുമ്പളം സോളമൻ, തോമസ് എബ്രഹാം, ദിലീപ് കുമാർ എന്നിവർ വിവിധ വിദ്ധക്ത  സമിതി രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകും.