Mission News
Mission News
Thursday, 04 May 2023 00:00 am
Mission News

Mission News


കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ), സോളൻ ചോക്ലേറ്റും ആൽഫ-ക്രിയോൾ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും ചേർന്ന്, 2022 നവംബർ 1 മുതൽ 2023 ഫെബ്രുവരി 28 വരെ നടത്തിയ ‘സോളൻ ചോക്ലേറ്റ് മെഗാ പ്രൊമോഷൻ’  ഭാഗ്യനറുക്കെടുപ്പ് സമ്മാനവിതരണം സംഘടിപ്പിച്ചു. റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650 ബൈക്കായിരുന്നു മെഗാ സമ്മാനം. പങ്കെടുത്ത നിരവധി പേരിൽ നിന്ന് ശ്രീ. കുശൻ എം.കെ. യാണ്  2023 മാർച്ച് 8-ന് നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ വിജയിയായത്.  സി‌.ഡി‌.ആർ‌.എസ്‌.എൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാഗ്യസമ്മാനമായ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650  ബൈക്കിന്റെ താക്കോൽ, ശ്രീ. കുശൻ എം. കെയുടെ ഭാര്യ ശ്രീമതി.  അനിത കുശൻ, സിയാൽ എം.ഡി, ശ്രീ എസ്. സുഹാസ് ഐ.എ.എസ് - ൽ നിന്ന് ഏറ്റു വാങ്ങി. ചടങ്ങിൽ സി.ഡി.ആർ.എസ്.എൽ എം.ഡി, ശ്രീ. സജി കെ. ജോർജ്, സിയാൽ സി.എഫ്.ഒ, ശ്രീ. സജി ഡാനിയൽ, എയർപോർട്ട് ഡയറക്ടർ (ഇൻചാർജ്) ശ്രീ. മനു ജി., സി.ഡി.ആർ.എസ്.എൽ സി.എഫ്.ഒ.,  ശ്രീ. ലെന്നി സെബാസ്റ്റൈൻ എന്നിവർ പങ്കെടുത്തു.