Mission News
Mission News
Tuesday, 02 May 2023 18:00 pm
Mission News

Mission News

G20 പ്രതിനിധികൾക്ക് 
സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ വരവേൽപ്പ്

 G20 ഉച്ചകോടി- 2023-ൽ പങ്കെടുക്കുന്ന പ്രതിനിധികളെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ബിസിനസ്‌ ജെറ്റ് ടെർമിനലിൽ  സ്വാഗതം ചെയ്തു. ലക്ഷദ്വീപ് ബംഗാരം ദ്വീപിൽ സംഘടിപ്പിക്കുന്ന 'സയൻസ് മീറ്റി'ൽ പങ്കെടുക്കുന്നവരാണ് ചടങ്ങിൽ അതിഥികളായി എത്തിയത്. G20 ഗ്രൂപ്പ് 3 വിഭാഗത്തിൽ,  ശാസ്ത്ര, അക്കാദമിക മേഖലകളിൽ വിദഗ്ധരായവരാണ് ഇവർ. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിൽ (ടി2) വിവിധ കലാകാരന്മാർ അവതരിപ്പിച്ച കേരളത്തിലെ പരമ്പരാഗത സാംസ്കാരിക കലാരൂപങ്ങളോടെയാണ് പ്രതിനിധികളെ സിയാൽ വരവേറ്റത്.
 " ജി20 മീറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സിയാലിന് അഭിമാനമുണ്ട്. അതിഥികൾക്ക്  ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പരിപാടികൾ. ഉന്നത നിലവാരത്തിലുള്ള വിമാനത്താവള അനുഭവം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ യാത്രക്കാരുടെ അംഗീകാരത്തോടെ വിജയകരമായി തുടർന്ന് പോകുകയാണ്. യാത്രക്കാർ നൽകുന്ന ഈ പിന്തുണ മികച്ച സേവനങ്ങൾ നൽകുന്നതിന് ഞങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നു", സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

സിയാൽ ജെറ്റ് ടെർമിനലിലെ ആഡംബര ലോഞ്ചുകളിൽ വിശ്രമിച്ചതിന് ശേഷം അലയൻസ് എയർ ന്റെ ചാർട്ടേഡ് ഫ്ലൈറ്റ് വഴി അവർ സമ്മേളന വേദിയായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപുകളിലേക്ക് യാത്ര തിരിച്ചു. സമഗ്ര ആരോഗ്യം' (ഹോളിസ്റ്റിക് ഹെൽത്ത്‌) എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് G20 യുടെ  സെമിനാർ.  ആധുനിക കാലത്തെ സമഗ്ര ആരോഗ്യ സമ്പ്രദായങ്ങളെക്കുറിച്ച് പ്രതിനിധികളുടെ അറിവും വൈദഗ്ധ്യവും പങ്കിടാനുള്ള അവസരമാണ് ഈ പരിപാടി.

ബിസിനസ്സ് ജെറ്റ് പ്രവർത്തനങ്ങൾക്കായി പ്രത്യേക ടെർമിനലുകളുള്ള ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലൊന്നാണ് സിയാൽ.