Mission News
Mission News
Sunday, 30 Apr 2023 00:00 am
Mission News

Mission News

 

സാഹിത്യ ലോകത്ത് പുത്തൻ പ്രതീക്ഷയുമായി "  അരളി  നീലാംബരി "

- - - - - - - - - - - - - - - - - -
മലയാള സാഹിത്യത്തിെന്റെ നാൾവഴികളിൽ കവിതയുടെ കയ്യൊപ്പുമായി   " അരളി നീലാംബരി " ആസ്വാദക സമക്ഷം ഏപ്രിൽ മുപ്പതാം തീയതി ഞായറാഴ്ച രാവിലെ സമർപ്പിതമായി .
    എറണാകുളം ജില്ലയിലെ നിലീശ്വരം ഗവൺമെൻറ് എൽ പി സ്കൂൾ അധ്യാപിക ശ്രീമതി ബിനിലാലിന്റെ ആദ്യ കവിതാ സമാഹാരം ഏപ്രിൽ 30ന് രാവിലെ മലപ്പുറം പടിഞ്ഞാറ്റുമുറി ഫസ് ഫരി ക്യാമ്പസിൽ ഫസ് ഫരി ഐ ടി ഇ യുടെ ഗ്രാൻഡ് അലൂമിനി മീറ്റ് " കൂട്ട് 2023 " -ൽ ശ്രീമതി ബിനി ലാലിന്റെ പ്രിയപ്പെട്ട അധ്യാപകരായ ശ്രീ നജീബ് വാക്കിയത്ത് , ശ്രീ എം അബ്ദുൽ അസീസ് എന്നിവർക്ക് കവിതാ സമാഹാരത്തിന്റെ പകർപ്പുകൾ നൽകിക്കൊണ്ട് " അരളി നീലാംബരിയുടെ " പ്രകാശനം നിർവഹിച്ചത് മലപ്പുറത്തിന്റെ സ്വന്തം മഞ്ഞളാംകുഴിഅലി അവർകളാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പടിഞ്ഞാറ്റുമുറി ഫസ് ഫരി ഹയർസെക്കൻഡറി സ്കൂൾ മാനേജർ ശ്രീ അബ്ദുറഹ്മാൻ മുബാറക്ക് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ വിവിധ രംഗങ്ങളിലെ പ്രഗൽഭർക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുകയുണ്ടായി . കെ എസ് ഇ ബി ഉദ്യോഗസ്ഥനും നീലീശ്വരം സ്വദേശിയുമായ ശ്രീ ലാലു പ്ലാപ്പിള്ളിആണ് ശ്രീമതി ബിനി ലാലിന്റെ ഭർത്താവ്. മക്കളായ ഗൗരി നന്ദന ഗായത്രി നന്ദന എന്നിവരും പ്രകാശന ചടങ്ങിന് എത്തിയിരുന്നു. അരളി നീലാംബരി സാഹിത്യ ലോകത്തിന്   മുതൽക്കൂട്ടാകുമെന്നും പ്രത്യേകിച്ച് അധ്യാപക രംഗത്തുനിന്നും സാഹിത്യ ശാഖയിലേക്കുള്ള പ്രവേശനത്തിന് അനുഭവത്തിന്റെ ചൂടും ചൂരും , മാത്രമല്ല സമൂഹത്തിലെ പല പൊതു ഇടങ്ങളിലും ഉയരേണ്ടതാണ് എന്ന് കരുതുന്ന പ്രതിഷേധ സ്വരങ്ങളുടെ അക്ഷരക്കൂട്ടുകളും അരളി നീലാംബരിയിൽ ദർശിക്കാൻ ആകുമെന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു. ഒത്തുചേർന്നവർക്കും കൂട്ടുകൂടിയവർക്കും ശ്രീമതി ബിനിലാൽ തൻെറ സ്വതസിദ്ധമായ ശൈലിയിൽ നന്ദിയർപ്പിച്ചു കൊണ്ട് ഏവരോടും തന്റെ സന്തോഷം പങ്കു വച്ചു.
            

    റിപ്പോർട്ടർ     ..  സാജു തറനിലം