
നാടിന്റെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ കേരളത്തിനായി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോയും സംസ്ഥാനത്തിന്റെ അഭിമാനനേട്ടങ്ങളാണ്. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് സഹകരണ ഫെഡറലിസത്തെ ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.
വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വന്ദേ ഭാരതിന് ആശംസ അറിയിച്ചു.