Mission News
Mission News
Sunday, 23 Apr 2023 00:00 am
Mission News

Mission News

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും.

നാവിക സേനാ അസ്ഥാനത്തു നിന്നും തേവര കോളേജിലേക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനന്ത്രിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ മാത്രം രണ്ടായിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ വിലയിരുത്താന്‍ പോലീസ് ഉന്നതതല യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

യുവം പരിപാടിയില്‍ പങ്കെടുത്തശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി, ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി, വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.