Mission News
Mission News
Friday, 21 Apr 2023 00:00 am
Mission News

Mission News

എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. നിയമലംഘനങ്ങൾക്ക് ഒരു മാസക്കാലം പിഴ ഈടാക്കില്ലെന്നും, മെയ് 19വരെ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 20 മുതൽ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

‘ബൈക്കിൽ അച്ഛനും അമ്മക്കും യാത്ര ചെയ്യാനേ നിലവിൽ നിയമം ഉള്ളു. രക്ഷിതാവിന്‍റെ കൂടെ ഹെൽമെറ്റ് ധരിച്ച് കുട്ടിക്ക് സഞ്ചരിക്കാം. എന്നാൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ കൂടരുത്. ഇത് ലംഘിക്കുന്നവരെ പിടികൂടാം. മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന നിയമമാണിത്. സംസ്ഥാന സർക്കാരിന്‍റേതല്ല. അതിനാൽ ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. മന്ത്രിമാരുടെ ഉൾപ്പെടെയുള്ള എമർജന്‍സി വാഹനങ്ങൾക്ക് നിയമങ്ങളിൽ നിന്ന് ഇളവ് ഉണ്ട്’, മന്ത്രി പറഞ്ഞു.

അതേസമയം, നിലവിൽ നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നൽകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എഐ ക്യാമറ, സ്മാർട്ട് ലൈസൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നത്