Mission News
Mission News
Wednesday, 19 Apr 2023 18:00 pm
Mission News

Mission News

കൊരട്ടിയിൽ വൻ അതിമാരക മയക്കുമരുന്ന് വേട്ട.

കൊരട്ടി പൊങ്ങം  ജംഗ്ഷന് സമീപം  രണ്ടാളുകളിൽ നിന്ന്  അതിമാരക മയക്കുമരുന്നായ  നക്ഷത്ര രൂപത്തിലുള്ള 7 എൽ എസ് ഡി പിടിച്ചെടുത്തു.  കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വിതരണം ചെയ്യുന്നതിന് കൊണ്ടുവന്നതാണെന്ന് പ്രതികൾ സമ്മതിച്ചതായി പോസീസ് . അങ്കമാലി സ്വദേശികളായ റോബിൻ .
ഷിനു  എന്നിവർ പിടിയിൽ. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെക്ക് കിട്ടിയ രഹസ്യ വിവര പ്രകാരം കൊരട്ടി സിഐയും റൂറൽ ജില്ല ടീംമും ചേർന്ന്  നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കേരളത്തിനകത്തും പുറത്തും നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടതായി അറിയുന്നു.
എസ് ഐ സിദ്ദിഖ് അബ്ദുൾ ഖാദർ എസ് ഐ മാരായ സജി വർഗ്ഗീസ് സ്‌റ്റീഫൻ ജയകൃഷ്ണൻ എ എസ് ഐ ജോബ് എസ് സി പി ഒ മാരായ നിധീഷ് സൂരജ് വി ദേവ് സി പി ഒ മാരായ മിഥുൻകൃഷ്ണ അനൂപ് മാനുവൽ തുടങ്ങിയവർ ടീമിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.