
ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡായ (UDID) നല്ക്കുന്നതിനുള്ള നടപടികൾ എറണാകുളം ജില്ലയിൽ പുരോഗമിക്കുകയാണ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാർഡ്. ലഭ്യമായ അപേക്ഷകളുടെ 90 ശതമാനവും ഇതിനോടകം ജില്ലാ തലത്തിൽ തീർപ്പാക്കി കഴിഞ്ഞു. ബാക്കി ഉള്ളവ അപേക്ഷയ്ക്ക് ഒപ്പം വെച്ച രേഖകളുടെ പിശക് മൂലം കാർഡ് അനുമതി നല്‍കല്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
ആയതിനാൽ, അപേക്ഷ നൽകിയവർ ലഭിച്ചിട്ടുള്ള എൻറോൾമെൻറ് നമ്പർ വഴി UDID കാർഡിന്റെ സ്റ്റാറ്റസ് അറിയുകയും നിർദേശിക്കപ്പെട്ട തിരുത്തലുകൾ വരുത്തി 10 പ്രവർത്തി ദിവസത്തിനകം അപേക്ഷ പുന : സമർപ്പിക്കണം എന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെയോ ജില്ലാ മെഡിക്കൽ ഓഫീസിനെയോ ബന്ധപ്പെടേണ്ടതാണ്