Mission News
Mission News
Thursday, 30 Mar 2023 18:00 pm
Mission News

Mission News

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷനും, അസിസ്റ്റന്റ് ഡ്രഗ്ഗ് കൺട്രോളറുടെ കാര്യാലയവും സംയുക്തമായി വ്യാഴാഴ്ച YMCA ഓഡിറ്റോറിയത്തിൽ ഫാർമസിസറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജനറിക് മരുന്നുകളെക്കുറിച്ചുള്ള

ബോധവത്ക്കരണവും നാഷണൽ ഡ്രഗ്ഗ് സിസ്റ്റത്തെ കുറിച്ചുള്ള സംശയ നിവാരണവും എന്ന വിഷയത്തിൽ ക്ലാസ്സ് നടന്നു. ബോധവത്ക്കരണ ക്ലാസുകളുടെ ഉത്ഘാടനം

അസിസ്റ്റൻറ് ഡ്രഗ്ഗ് കൺട്രോളർ സന്തോഷ് K മാത്യൂ നിർവ്വഹിച്ചു. സാധാരണ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ജനറിക് മരുന്നുകളുടെ വിപണനം

പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയും, സാധാരണ മരുന്നുകളുടെ അന്യായമായ വിലയെ ചെറുക്കുന്ന ജനറിക് മരുന്നുകൾ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ KPPA ജില്ലാ പ്രസിഡൻറും, സംസ്ഥാന കമ്മിറ്റി അംഗവുമായ അജിത്ത് KJ അധ്യക്ഷത വഹിച്ചു. ഫാർമസിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ അംഗം ദിനേശ് കുമാർ, KPPA സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജി ജേക്കബ്ബ്, ജില്ല ജോയിന്റ് സെക്രട്ടറി റജി PK ,ജില്ലാ വൈസ് പ്രസിഡൻറ് റോയ് എന്നിവർ സംസാരിച്ചു. ഡ്രഗ്ഗ് ഇൻസ്പെക്ടർമാരായ നവീൻ KR, ഗ്ലാഡിൻ P കാച്ചപ്പിള്ളി എന്നിവർ ക്ലാസ്സ് നയിച്ചു.