
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആരംഭിച്ച “നൊടു ഡ്രഗ്സ് " ക്യാമ്പയിനുവേണ്ടി "ഉയിരോട് ചേർത്തീടാം” എന്ന ഗാനം വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ ജെറി അമൽദേവിനെ ആദരിച്ചു. എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണനു വേണ്ടി അസിസ്റ്റന്റ് കമ്മിഷണർ സി. സുനു ആണ് പ്രശംസാപത്രം നൽകി ആദരിച്ചത്.
"നൊ ടു ഡ്രഗ്സ് " ക്യാമ്പയിനുവേണ്ടി എക്സൈസ് വകുപ്പിന്റെ ആഭി മുഖ്യത്തിൽ തയ്യാറാക്കിയ “ഉയിരോട് ചേർത്തീടാം” എന്ന ഗാനം രചിച്ചത് ഡെന്നി ആന്റണിയാണ്.