Mission News
Mission News
Thursday, 30 Mar 2023 00:00 am
Mission News

Mission News

 

മലയാറ്റൂർ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സ്റ്റേജ് കാര്യേജുകൾക്ക് സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുന്നു .നിലവിലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം  എട്ട് ദിവസം വരെയാണ് സ്പെഷ്യൽ പെർമിറ്റ് നൽകുന്നത്.

നിലവിൽ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജുകളുടെ റെഗുലർ  സർവീസിനെ ബാധിക്കാത്ത തരത്തിലായിരിക്കണം സ്പെഷ്യൽ സർവീസ് നടത്തേണ്ടത്.
മോട്ടോർ വാഹന നിയമം സെക്ഷൻ 87(1) എ പ്രകാരം നിലവിലെ നിയമങ്ങൾ പാലിച്ചു കൊണ്ട് സ്റ്റേജ് കാര്യേജുകൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പെർമിറ്റ് നൽകുന്നത്.

ഈ ദിവസങ്ങളിൽ സ്പെഷ്യൽ പെർമിറ്റ് എടുക്കാതെ അനധികൃതമായി സർവ്വീസ് നടത്തുന്ന സ്റ്റേജ് കാര്യേജുകളെ കണ്ടെത്തുന്നതിന് പ്രത്യേക വാഹന പരിശോധന നടക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കും.