Mission News
Mission News
Thursday, 30 Mar 2023 00:00 am
Mission News

Mission News

മലയാറ്റൂർ നിരീശ്വരം ഗ്രാമപഞ്ചായത്തിൽപ്പെട്ട മണപ്പാട്ടുചിറ തടാകത്തിനോട് ചേർന്ന് ടൂറിസം വകുപ്പ് പൊതുജനങ്ങൾക്കും സന്ദർശകർക്കും വിശ്രമിക്കാനായി നിർമ്മിച്ചിട്ടുള്ള സ്റ്റേഡിയം കച്ചവടക്കാർക്ക് ലേലം ചെയ്തു നൽകാൻ ശ്രമിക്കുന്നതായി പരാതി.
മണപ്പാട്ട് ചിറയും പരിസരപ്രദേശങ്ങളും പഞ്ചായത്തും ഇറിഗേഷൻ വകുപ്പും തമ്മിൽ അവകാശ തർക്കത്തിലും കോടതി വ്യവഹാരത്തിലുംആണെന്നിരിക്കെ ചില വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി ചിറയോട് ചേർന്നുള്ള ഇതുപോലുള്ള സ്ഥലങ്ങൾ പഞ്ചായത്ത് ലേലം ചെയ്യുന്ന നടപടി ഇറിഗേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥർ മൗന അനുവാദം നൽകുകയാണെന്ന് നാട്ടുകാർ ആരോചിച്ചു.
മണപ്പാട്ട് ചിറയിൽ ബോട്ട് സർവീസ് നടത്തുന്ന വ്യക്തി ചിറകയ്യേറി നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്നും അത് ഇറിഗേഷൻ വകുപ്പിന്റെ പരിധിയിൽ ആണെന്നും പറയുന്ന പഞ്ചായത്ത് ഇതേ ഇറിഗേഷൻ അധികാരപരിധിയിലുള്ളതും സഞ്ചാരികൾക്ക് വിശ്രമിക്കാനായി ടൂറിസം വകുപ്പ് നിർമ്മിച്ചിരിക്കുന്ന ഈ സ്റ്റേഡിയവും ഇതുപോലുള്ള വിശ്രമ കേന്ദ്രങ്ങളും കച്ചവടക്കാർക്ക് ലേലം ചെയ്യാനുള്ള നീക്കം ഇരട്ടത്താപ്പും ചില വ്യക്തി താൽപര്യങ്ങളെ മുൻനിർത്തിയും ആണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട് എന്നും ഇവയെല്ലാം അവഗണിച്ച് ലേല നടപടികളുമായി മുന്നോട്ടു പോയാൽ സെക്രട്ടറിക്ക് എതിരെ കോടതി വഴി നിയമ നടപടികൾ സ്വീകരിക്കുമെന്നും പരാതി നൽകിയവർ അറിയിച്ചു. പുല്ലുപിടിച്ച് വൃത്തിഹീനമായി കിടന്ന ഈ പ്രദേശങ്ങളെല്ലാം മണപ്പാട്ടുചിറ വികസന സമിതിയുടെ നേതൃതത്വത്തിൽ ശുചീകരണം നടത്തി വേസ്റ്റ് ബിന്നുകളും മറ്റും സ്ഥാപിച്ച് സംരക്ഷിച്ചു പോരുന്നതാണ്.
മലയാറ്റൂർ
മണപ്പാട്ട് ചിറ വികസന സമിതി തികച്ചും അനധികൃതമായ ഈ ലേലത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ശ്രീ മനോജ് നാൽപ്പാടൻ അറിയിച്ചു

 റിപ്പോർട്ടർ:സാജു തറനിലം