Mission News
Mission News
Thursday, 30 Mar 2023 00:00 am
Mission News

Mission News

പാലക്കാട്: മീങ്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് നിന്ന് വർഷങ്ങളായി ഒഴികിയെത്തി ഡാമിൽ കുന്നുകൂടിയിരിക്കുന്ന ചെളിയും എക്കലും മണ്ണും മണലും ഖനനം ചെയ്ത് ശുദ്ധീകരിച്ച് കൃഷിക്കാർക്ക് വളക്കുറുള്ള ചെളിയും മണ്ണും മൺപാത്ര നിർമാണതിന്നുള്ള അസംസ്കൃത മണ്ണും ഇവയിൽ നിന്ന് ശുദ്ധീകരിച്ച് ഇന്ന് നിർമാണ മേഖലയും ഗാർഹിക നിർമാണവും ത്വരിതഗതിയിലാക്കി സാധാരണക്കാരന് കുറഞ്ഞ വിലക്ക് ആവശ്യം പോലെ  മണലും ലഭ്യമാക്കുകയും ഇത് പൊതുവിപണിയിലെത്തിക്കുന്നതിനും ലക്ഷ്യമിടുന്നതിനൊപ്പം മണ്ണ് നീക്കം ചെയ്യുന്നതോടെ ഡാമിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും അവശ്യമായ ജല സംഭരണം ഉറപ്പുവരുത്തുക എന്നതെല്ലാമുള്ള വിവിധോദ്ദേശ പദ്ധതികൾ വിഭാവനം ചെയ്ത സർക്കാറിനെ കബളിപ്പിക്കാൻ സർക്കാർ ഏജൻസിയായ KEMDEL (Kerala state Minarals Development Corporation Ltd)എന്ന ഏജൻസിയും സാമിലെ മണ്ണ് മാറ്റി വിവിധ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് മണൽ ആക്കി കെംൻ്റലിന് നൽകാമെന്ന് ഏറ്റ് ഏതാണ്ട് 60 കോടി രൂപക്ക് കരാർ എടുത്തിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയും ബിനാമി ഇടപാടുകാരനായ കബീർ എന്ന ആളും ചേർന്ന് മണൽ ശുദ്ധീകരിക്കാതെ ചെളി ഏറ്റവും കുറഞ്ഞ വിലക്ക് അതായത് മാലിന്യനീക്കം എന്ന രീതിയിൽ കരാർ ഉറപ്പിച്ച് കുറച്ചകലെ മാറി ഈ ചെളി ശുദ്ധീകരിച്ച് മണൽ ആക്കി വലിയ വിലക്ക് സ്വകാര്യ ഇടപാടിലൂടെ വില്ക്കാൻ ഉള്ള നീക്കം സർക്കാരിൻ്റെ ജനങ്ങളെ സഹായിക്കാനുള്ള നീക്കം അട്ടിമറിക്കപ്പെടുന്നതും അനധികൃതമായി കോടികൾ സമ്പാദിക്കാനുള്ള നീക്കവുമാണ്, ഇതിന് ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നു., മീങ്കര ഡാമിലെ മണ്ണെടുകുന്നതിലൂടെ നിലവിലുള്ള ശുദ്ധജല സംവിധാനം തടസപ്പെടാതിരിക്കാൻ ഖനന പ്രക്രിയക്ക് ഉയർന്ന സാങ്കേതിക മികവുള്ള നു മാറ്റിക്ക് പമ്പ് ഉപയോഗിക്കണമെന്ന കരാർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്നതു മാത്രമല്ല പരാതികൾ ഒഴിവാക്കാൻ ജർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഈ യന്ത്രം ഇവിടെ നോക്കുകുത്തിയായ് സ്ഥാപിച്ചിട്ടുമുണ്ട്, ഈ കടുത്ത വേനലിൽ പോലും ശുദ്ധീകരിച്ച കുടിവെള്ളം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്ന വ്യാപക പരാതിയുണ്ട്, എന്തായാലും മണ്ണിൻ്റെയും മണലിൻ്റെയും പേരിൽ ചില ഉദ്യോഗസ്ഥരും ബിനാമികളും ചേർന്ന് കോടികൾ സമ്പാദിക്കുകയാണ് .