Mission News
Mission News
Thursday, 23 Mar 2023 00:00 am
Mission News

Mission News


മലയാറ്റൂർ മണപ്പാട്ട് ചിറ വികസന സമിതിയുടെ നേതൃത്വത്തിൽ മണപ്പാട്ട് ചിറ ഇറിഗേഷൻ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .
മണപ്പാട്ട് ചിറയിലും പരിസരപ്രദേശങ്ങളിലും മണപ്പാട്ട് ചിറ നെക്ലസ്
റോഡിലും ഉള്ള കയ്യേറ്റങ്ങളും സർക്കാർ ചിലവിൽ പണികഴിപ്പിച്ചിട്ടുള്ളതും ടിക്കറ്റ് കൗണ്ടറുകൾ സഞ്ചാരികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ  മുതലായവയോടെ നിർമ്മിച്ചിട്ടുള്ള ബോട്ട് ജെട്ടി ഉണ്ടായിരിക്കെ അത് ഉപയോഗിക്കാതെ റോഡിനോട് ചേർന്ന് തന്നെ ബോട്ട് ജെട്ടിയും അനധികൃതമായും വൈദ്യുത ട്രാൻസ്ഫോർമറിനോട് ചേർന്ന് അപകടകരമായും സ്ഥിരം സ്വഭാവത്തോടെയും ഇരുമ്പ് ഷീറ്റുകളും പൈപ്പുകളും മറ്റും ഉപയോഗിച്ചുള്ള നിർമ്മിതിയും ഈ ബോട്ട് ജെട്ടിക്ക് എതിർഭാഗത്തായി കയ്യേറി കാലങ്ങളായി കെട്ടിടങ്ങൾ പണിത് വാടകയ്ക്ക് നൽകിയിട്ടുള്ളവയും മണപ്പാട്ട് ചിറക്ക്ചുറ്റിലും ഉള്ള റോഡിലൂടെ രണ്ടു വാഹനങ്ങൾക്ക് വിപരീത ദിശയിൽ ഒരേസമയം സഞ്ചരിക്കത്തക്ക വീതി ഇവിടത്തെ സ്കെച്ചിൽ ഉണ്ടായിരിക്കെ ഒരു വാഹനത്തിനു പോലും കഷ്ടിച്ച് പോകാവുന്ന രീതിയിലേക്ക് കയ്യേറ്റങ്ങളാൽ റോഡ് ചുരുക്കപ്പെട്ടിരിക്കുന്നു ഇതെല്ലാം അടിയന്തരമായി പൊളിച്ചു നീക്കേണ്ടതാണെന്ന് വികസന സമിതി ആവശ്യപ്പെട്ടു .
പുതിയതായി മണപ്പാട്ട്ചിറയിലെ ബോട്ടിംഗ് ലേലം ചെയ്തിരിക്കുന്ന വ്യക്തി അനധികൃതമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിനെതിരെഏതാനും മാസങ്ങൾക്കു മുൻപ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമരത്തിന് ഇറങ്ങുകയും ഇത് ഉടൻ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെട്ടിടത്തിൽ അധികൃതർ നോട്ടീസ് പതിക്കുകയും ഉണ്ടായി എന്നാൽ മാസങ്ങൾക്ക് ശേഷവും ഈ ഉത്തരവ് നടപ്പാക്കുന്നത് ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥ കാണിക്കുന്നതായിആക്ഷേപമുയർന്നിരിക്കുന്നു. മാത്രമല്ല അധികൃതരുടെ ഒത്താശയോടെ ഇതിന് താൽക്കാലിക ലൈസൻസ് നൽകി നിലനിർത്താനുള്ള ശ്രമം നടക്കുന്നതായി ചില കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയർന്നുവരുന്നു.എന്നാൽ ഇതേ ഉദ്യോഗസ്ഥർ തന്നെ ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന ഒരു പാവപ്പെട്ട വ്യക്തിക്കെതിരെ നോട്ടീസ് നൽകി മണിക്കൂറുകൾക്കുള്ളിൽ അവിടെ നിന്നുംമാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു ഉദ്യോഗസ്ഥരുടെ ഈ ഇരട്ടത്താപ്പിനെതിരെ നാട്ടുകാർക്കുള്ളിൽ അതിശക്തമായ പ്രതിഷേധം ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ് .പാവപ്പെട്ടവന് ഒരു നീതിയും സമ്പത്തും സ്വാധീനമുള്ളവർക്ക് മറ്റൊരു നീതിയും ഇതാണ് ഇപ്പോൾ മണപ്പാട്ടു ചിറയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് വികസന സമിതി പ്രവർത്തകർ ആരോപിച്ചു.
മണപ്പാട്ട് ചിറയുടേയും പരിസര പ്രദേശങ്ങളുടേയും വികസനവുമായി
 ബന്ധപ്പെട്ട് വികസനോൻ മുഖമായ എല്ലാത്തിനെയും വികസന സമിതി സ്വാഗതം ചെയ്യുന്നു .അത് നിയമാനുസൃതം ആയിരിക്കണം.നിക്ഷേപങ്ങൾ എന്തും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുത് എന്ന് മാത്രം നിയമാനുസൃതമായ എല്ലാത്തരം വികസന പ്രവർത്തനങ്ങൾക്കും സമിതി എന്നും ഒപ്പം നിൽക്കും .
മണപ്പാട്ട് ചിറ വികസന സമിതിഇന്നലെ രാവിലെ മണപ്പാട്ട് ചിറ ഇറിഗേഷൻ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ നാഷണൽപോൾ വോൾട്ട് ചാമ്പ്യൻ ശ്രീ എം എ വർഗീസ് ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡണ്ട് ശ്രീ മനോജ് നാൽപ്പാടൻ സെക്രട്ടറി ശ്രീ സാജു തറനിലം മുൻ വാർഡ് മെമ്പറും മലയാറ്റൂർ റോഡ് വികസന ആക്ഷൻ കൗൺസിൽ ചെയർമാനുമായ ശ്രീ റ്റി ഡി സ്റ്റീഫൻ വികസന സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ റാഫേൽ ആറ്റുപുറം ശ്രീ ടി എൽ പ്രദീപ് ശ്രീ പി എൻ ശ്രീജു കോടനാട് വികസന സമിതി സെക്രട്ടറി ശ്രീ എം എസ് രാജപ്പൻ ശ്രീ രഘു ആട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.

     റിപ്പോർട്ടർ   - സാജു തറനിലം