Mission News
Mission News
Wednesday, 22 Mar 2023 00:00 am
Mission News

Mission News

മൂക്കന്നൂർ ആശുപത്രി ജംഗ്ഷനിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തെക്ക് വശത്ത് ലിറ്റിൽ ഫ്ലവർ കോംപ്ലക്സിന്റെ മുൻവശത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന്റെ കിഴക്ക് വശത്ത് ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ ജെസിബി ഉപയോഗിച്ച് ആവശ്യമായ വീതിയിലും താഴ്ചയിലും ഭൂമി താഴ്ത്തി ഇന്ന് കോൺക്രീറ്റ് ചെയ്യുന്നതിന് മണ്ണെടുത്തു മാറ്റിയിട്ടുള്ളതാണ്. ഇന്ന് അത് കോൺക്രീറ്റ് ചെയ്യുന്നതിന് പകരം  പഞ്ചായത്തിൽ നിന്നും അറിയിച്ചതാണെന്ന്  പറഞ്ഞ് ഇന്ന് വീണ്ടും കച്ചവട സ്ഥാപനങ്ങളുടെ മുൻവശത്ത് ഷീറ്റിട്ട് മേഞ്ഞിട്ടുള്ള  തൂണുകളും മറ്റും നീക്കം ചെയ്തു കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വീണ്ടും ഓട കിഴക്കോട്ട് നീക്കി ജെസിബി കൊണ്ടുവന്ന് പണിയുന്നതായി കാണുന്നു. ആവശ്യത്തിൽ കൂടുതൽ റോഡിന് വീതിയുള്ള ഈ പ്രദേശത്ത് മനപ്പൂർവ്വമായി കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നതിന്  റോട്ടിൽ  നിന്നും 10 അടി   വലിച്ചിട്ട് പണിതിട്ടുള്ള അകലം പോലും നോക്കാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോട്  യോജിക്കുവാൻ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് ലിറ്റിൽ ഫ്ലവർ കോംപ്ലക്സിലെ കച്ചവടക്കാരും അസോസിയേഷൻ ഭാരവാഹികളും പഞ്ചായത്ത് അധികാരികളുമായി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.അനാവശ്യമായി കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികളിൽ പഞ്ചായത്ത് പുനർവിചിന്തനം നടത്തേണ്ടതാണ് ... നഗരമദ്ധ്യത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വേഗം തീർക്കേണ്ടതിനു പകരം മാസങ്ങളോളം വലിച്ചിഴച്ച് നാട്ടുകാരെ മുഴുവൻ ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയുന്നത്. ... 
ഇക്കാര്യത്തിൽ ധീരമായ നിലപാടെടുത്ത മർച്ചൻസ് അസോസിയേഷൻ