Mission News
Mission News
Saturday, 18 Mar 2023 00:00 am
Mission News

Mission News

....

ജീസാൻ സാംതയിലെ ടോയോട്ട ബാബ്ഗി കമ്പനിയിലെ കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമായിരുന്നു ഒരു പച്ചക്കറി തോട്ടം...


ഗൾഫ് എന്ന് കേട്ടാൽ മരുഭൂമിയും, ഈന്തപ്പനയും മാത്രം കണ്ടു പരിചയമുഉള്ള പ്രവാസികൾക്കിടയിൽ തികച്ചും വ്യത്യസ്ഥരാവുകയാണ് ജീസാൻ ടോയോട്ട സാംതയിലെ ജീവനക്കാരായ ഒരു കൂട്ടം ചെറുപ്പക്കാർ...

കൃഷിയിൽ മുൻപരിജയം ഉള്ള എർവിൻ എനാരിയോ എന്ന ഒരു ഫിലിപീനിയും, കൂടെ മലയാളി സുഹൃത്തുക്കളും ചേർന്നാണ്  കണ്ണിനു കുളിർമയേകുന്ന രീതിയിലേക്ക് ഈ മരുഭൂമിയെ മാറ്റിയെടുത്തത്...

തക്കാളി, വെണ്ട വഴുതനങ്ങ, കപ്പ, കപ്പങ്ങ, പാവയ്ക്ക, മത്തൻ,പയർ, ചോളം, മുരിങ്ങ,ചുരയ്ക്ക മഥുരകിഴങ്ങ് തുടങ്ങി വ്യത്യസ്ഥങ്ങളായ നിരവധി പച്ചക്കറികൾ ഇവിടെ നട്ടു വളർത്തുന്നു...

ഇങ്ങിനെ ഒരു ആശയം ഉടലെടുത്തപ്പോൾ പ്രധാന പ്രശ്നം ആയി നേരിടേണ്ടി വന്നത്  നാടൻ വിത്തുകളുടെ അഭാവം തന്നെ ആയിരുന്നു..

എന്നാൽ നാട്ടിൽ നിന്നും അവധി കഴിഞ്ഞു  തിരികെ വരുന്ന  സുഹൃത്തുക്കളാണ് ആവശ്യമായ നാടൻ വിത്തുകൾ എത്തിച്ചുതരുന്നത്...

വളരെ ചെറിയ രീതിയിൽ തുടങ്ങിയ പച്ചക്കറി തോട്ടം  ഇപ്പോൾ ഏകദേശം അര ഏക്കറോളം വ്യാപിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് ഇവർ....

ഹാഷിം പെരുമ്പാവൂർ, വിനോദ് ഇടപ്പള്ളി, ആന്റണി ത്രിശൂർ, സിബി തിരുവല്ല, പ്രിൻസ് കോട്ടയം, ഹരി കായംകുളം  എന്നിവരാണ് ഈ കൃഷിയിൽ എർവിൻ എന്ന ഫിലിപ്പീനി സുഹൃത്തിനു സഹായമായി കൂടെയുള്ളത്...

ജോലിസമയം കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും ആണ് കൃഷിക്ക് വേണ്ട വളവും മറ്റു പരിപാലനവും നടത്തുന്നത്...

 കമ്പനിയോട് ചേർന്നുകിടക്കുന്ന കമ്പനിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കൃഷി ചെയ്തുവരുന്നത്.

സ്വദേശികളായവരും നല്ലയിനം പച്ചക്കറികൾക്കായി ഇവരെ സമീപിക്കാറുണ്ട്...


കൃഷിയോട് താല്പര്യമുള്ള മലയാളികളും സ്വദേശികളും ഇവിടെ വന്നാൽ വിത്തുകൾ സൗജന്യമായി നൽകുമെന്നും ഇവർ പറയുന്നു...

ഒഴിവു സമയങ്ങളിൽ വിനോദമായി തുടങ്ങിയ കൃഷി വിപുലീകരിക്കാൻ തയ്യാറെടുക്കുകയാണ് ഇവർ...

നിരവധി മലയാളികൾ ഇതിനോടകം ഇവർക്ക് പൂർണ്ണ പിന്തുണയുമായി വന്നിട്ടുണ്ട്...

അതുകൊണ്ട് തന്നെയാണ് ഈ പച്ചക്കറി കൃഷി കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുന്നതെന്നും ഇവർ പറയുന്നു.

 റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമാണ്...,ചീര,പടവലം, തുടങ്ങിയ പച്ചക്കറി വിത്തുകളും കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു... ശാസ്ത്രീയമായ രീതിയില്‍ , തികച്ചും യാതോരുവിത കീടനാഷിനിയുടെയും സഹായമില്ലാതെയാണ് ഇവിടെ ഇവര്‍ പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുള്ളത്. മാത്രമല്ല ആദ്യത്തെ വിളവെടുപ്പിനു തന്നെ ധാരാളം ഭലം കിട്ടിയപ്പോള്‍ ഇവര്‍ ഇതൊരു വിനോതമായി കണ്ടിരിക്കുകയാണ്..കടകളില്‍ നിന്നും കിട്ടുന്ന പച്ചക്കറികള്‍ വിഷാംശം ഉള്ളതാണെന്നും, വളര്‍ന്നു വരുന്ന തലമുറ ഇതൊരു മാതൃകയായി കാണണമെന്നും ഇവര്‍ പറയുന്നു. എന്തായാലും ഇവര്‍ നാട്ടുകാര്‍ക്ക് സൌജന്യമായിട്ടാണ് പച്ചക്കറികള്‍ ഇപ്പോൾ കൊടുക്കുന്നത്...