Mission News
Mission News
Thursday, 16 Mar 2023 00:00 am
Mission News

Mission News

മണപ്പാട്ട് ചിറ വികസന സമതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മലയാറ്റൂർ മണപ്പാട്ടു ചിറക്കു ചുറ്റും ആവശ്യത്തിൽ കൂടുതൽ വിളക്കുകാലുകൾ (രണ്ടോ മൂന്നോ മീറ്റർ ഇടവിട്ട് ) ഉണ്ടെങ്കിലും നാളുകളായി ചിറയും പരിസര പ്രദേശങ്ങളും കൂരിരുട്ടിന്റെ പിടിയിലാണ്. ഇതു മുതലാക്കിക്കൊണ്ട് സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നു കച്ചവടക്കാരും മണപ്പാട്ടു ചിറ പ്രദേശം കയ്യടക്കിയിരിക്കുകയാണ്. മാത്രമല്ല കഴിഞ്ഞ പത്തു ദിവസത്തിനുളളിൽ മൂന്ന് അപകടങ്ങൾ വെളിച്ചമില്ലാത്തതുമൂലം സംഭവിക്കുകയുണ്ടായി. തീർത്ഥാടന കാലഘട്ടത്തിൽ പോലും വഴി വിളക്കുകൾ തെളിയിക്കാതിരിക്കുന്ന പഞ്ചായത്ത് അധികാരികൾക്കു മുൻപിൽ വാർഡ് മെമ്പർ മുഖേന പ്രശനം ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപിടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ മലയാറ്റൂർ മണപ്പാട്ടു ചിറ വികസന സമിതി ഭാരവാഹികൾ കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ രേഖാമൂലം പഞ്ചായത്തിന് പരാതി നൽകിയിട്ടും നാളിതു വരെ യാതൊരു തരത്തിലുമുള്ള നടപിടികളും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ മണപ്പാട്ടു ചിറ വികസന സമിതി പ്രത്യക്ഷ സമര പരിപാടികൾക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ചിറ യോരത്ത്  ദീപങ്ങൾ തെളിയിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു . വൈകീട്ട് 7.15- ന് സമിതി സെക്രട്ടറി ശ്രീ സാജു തറനിലത്തിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചത് മലയാറ്റൂർSt തോമസ് സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ പി.ടി ജോയ് മാസ്റ്ററാണ്. സമിതി പ്രസിഡന്റ് ശ്രീ മനോജ് നാൽപ്പാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിൻസിജോയി സ്വാഗതം ആശംസിച്ചു. തീർത്ഥാടന കാലമായിരുന്നിട്ടു കൂടി ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുമുള്ള അവഗണന നാട്ടുകാരുടെ ഇടയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.  മണപ്പാട്ട് ചിറയിൽ പ്രഭാത സവാരി നടത്തുന്നവരേയും നാട്ടുകാരേയും വിനോദ സഞ്ചാരികളേയും തീർത്ഥാടകരേയും ഇരുട്ടിലാക്കുന്ന സമീപനമാണ് അധികാര വർഗ്ഗം സ്വീകരിച്ച കൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് മണപ്പാട്ട് ചിറ വികസന സമതിയുടെ
പ്രതിക്ഷേധ ജ്വാല 
  
 -യോഗത്തിൽ ശ്രീ
    ജോസഫ് കാടപ്പറമ്പൻ , ജോസഫ് ചിറയത്ത് ,, TL പ്രദീപ്, ശ്രീജു മുണ്ടങ്ങാമറ്റം, റാഫേൽ ആറ്റുപുറം KK വത്സൻ , സജ്ന വിഷണു അഖിൽ കുമാർ നികേഷ് കുമാർ A P രവീന്ദ്രനാഥ് ശ്രീ സുകുമാരൻ കോടനാട് തുടങ്ങി ഒട്ടേറെപ്പേർ സംസാരിച്ചു.
സൂചനാ പ്രതിഷേധം കൊണ്ട് ഫലം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുമ്പോട്ടു പോകുമെന്ന്

സമിതി ഭാരവാഹികൾ പറഞ്ഞു.

റിപ്പോട്ടർ : സാജു തറനിലം