
ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൊച്ചിയില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു തൃശ്ശൂർസ്വദേശിയായ രജനിയെന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.
ഇന്ന് രാവിലെ 11.30 ന് കലൂര്‍ ദേശാഭിമാനി ജങ്ഷനിലാണ് സംഭവം നടന്നത്. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.