
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ ട്രാഫിക് വിഭാഗത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയത്.
സർക്കാർ രൂപീകരണത്തിന് ശേഷം പുതിയ നിർദ്ദേശങ്ങൾ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയിൽ പ്രധാനമായത്. ചില പ്രത്യേക തൊഴിലുകൾക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കൂ എന്നും ചട്ടത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു