
ഈ മാസത്തിന്റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 40,720 രൂപയായാണ് സ്വർണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 1800 രൂപയാണ് വർധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതാണ് വില ഉയരാൻ കാരണം.