Mission News
Mission News
Tuesday, 14 Mar 2023 00:00 am
Mission News

Mission News

 

ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ മുവാറ്റുപുഴ ബ്ളോക്ക്/മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 - 35 മദ്ധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വർഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പടെ 13,500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2814957, 2970337 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക